SignIn
Kerala Kaumudi Online
Thursday, 25 April 2024 2.26 PM IST

ഇത്തവണ വിമാനത്തിലല്ല,​ ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിന് മുന്നിൽ മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ

gg

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിന് മുന്നിൽ പരസ്യമായി മൂത്രമൊഴിച്ച് യുവാവ്. ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ഗേറ്റിലാണ് മദ്യപിച്ചെത്തിയ ബീഹാർ സ്വദേശി ജൗഹർ അലി ഖാൻ മൂത്രമൊഴിച്ചത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ആറാം നമ്പർ ഗേറ്റിൽ ഒരാൾ പരസ്യമായി മൂത്രമൊഴിച്ചതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ പ്രവൃത്തി. പൊതുസ്ഥലത്ത് അലറിവിളിച്ചും മറ്റുള്ളവരെ അധിക്ഷേപിച്ചും ഇയാൾ ശല്യമുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. സൗദിയിലെ ദമാമിലേക്ക് പോകാനായി എത്തിയതായിരുന്നു ഇയാൾ. സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (എയർപോർട്ട്)​ രവികുമാർ സിംഗ് അറിയിച്ചു.

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ മദ്യലഹരിയിൽ ശങ്കർ മിശ്ര എന്ന യുവവ്യവസായി സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത് വിവാദമായിരുന്നു. ബംഗളുരുവിൽ നിന് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI, DELHI AIRPORT, AIR INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.