SignIn
Kerala Kaumudi Online
Friday, 19 April 2024 5.59 AM IST

ഓസ്ട്രേലിയയിൽ ഹിന്ദുക്ഷേത്രത്തിനെതിരെ ആക്രമണം; ചുവരിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ കുറിച്ചു, അക്രമികളെക്കുറിച്ച് സൂചന നൽകി പൊലീസ്

hindu-temple-

മെൽബൺ: ഓസ്ട്രേലിയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ ഇന്ത്യാ വിരുദ്ധരുടെ ആക്രമണം. മെൽബണിലെ സ്വാമി നാരായണ ക്ഷേത്രമാണ് അജ്ഞാത സംഘം വിരൂപമാക്കിയത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ ഇവർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ കുറിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തതായാണ് വിവരം. രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടത്.

വടക്കൻ മെൽബൺ മിൽ പാർക്കിലെ പ്രമുഖ സ്വാമി നാരായണ ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ ഹിന്ദുസ്ഥാൻ മൂർദാബാദ് അടക്കമുള്ള മുദ്രാവാക്യങ്ങൾ കുറിക്കുകയും അപകീർത്തികരമായ ചിത്രങ്ങൾ വരച്ചിട്ടതായുമാണ് മാദ്ധ്യമങ്ങൾ റിപ്പോ‌‌ർട്ട് ചെയ്യുന്നത്. ആക്രമണത്തെത്തുടർന്ന് പൊലീസിനും എം പിമാർക്കും ഹൈന്ദവ സമൂഹം പരാതി നൽകി.

ഖലിസ്ഥാൻ അനുകൂലികളാണ് സംഭവത്തിന് പിന്നിലെന്നാണ് മെൽബൺ പൊലീസിന്റെ നിഗമനം. ഇതിനെ ശരി വെയ്ക്കുന്ന തരത്തിൽ ഖലിസ്ഥാൻ വാദി ജർണയിൽ സിംഗ് ഭിന്ദ്രൻ വാലയെ പ്രശംസിക്കുന്ന ലഘുലേഖകൾ ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്തതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും ചുുമരെഴുത്തുകളിൽ വിമർശനമുണ്ട്.

സംഭവത്തിൽ ക്ഷേത്ര അധികൃതർ അപലപിച്ചു. ഖലിസ്ഥാൻ അനുകൂലികളുടെ ക്രൂര പ്രവൃത്തിയിൽ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും ക്ഷേത്ര അധികാരികൾ അറിയിച്ചു. കഴിഞ്ഞ വർഷം കാനഡയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിലും സമാനമായ രീതിയിൽ ഖാലിസിഥാനി അനുകൂലികൾ ആക്രമണം നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, AUSTRAILA, HINDU, TEMPLE, ATTACKED, KHALISTANI, TERROR, PM, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.