SignIn
Kerala Kaumudi Online
Friday, 19 April 2024 4.01 AM IST

ഒന്നും സത്യമല്ല, അർജുൻ നിങ്ങളുടേതെന്ന് ഐശ്വര്യ ലക്ഷ്മി

aiswarya

തമിഴ് യുവനടൻ അർജുൻദാസിനൊപ്പമുള്ള ഐശ്വര്യ ലക്ഷ്‌മിയുടെ ചിത്രം ഗോസിപ്പ് കോളങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഗോസിപ്പുകളിൽ യാതൊരു സത്യവുമില്ലെന്നും അർജുൻദാസ് നിങ്ങളുടേത് മാത്രമാണെന്നും ഐശ്വര്യ ലക്ഷ്‌മി.

ഞങ്ങൾ കണ്ടുമുട്ടി. ഒരു ചിത്രം പകർത്തി. മറ്റൊന്നുമില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്. ഇന്നലെ മുതലേ എനിക്ക് സന്ദേശമയയ്ക്കുന്ന അർജുൻദാസ് ആരാധകരോട് അദ്ദേഹം നിങ്ങളുടേത് മാത്രമാണ് - ഐശ്വര്യ ലക്ഷ്മി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

അർജുൻ ദാസിനൊപ്പമുള്ള തന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് എെശ്വര്യ ലക്ഷ്മി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ഒപ്പം ഹൃദയത്തിന്റെ ഇമോജിയും പങ്കുവച്ചു. പോസ്റ്റ് പങ്കുവച്ച് മിനിറ്റുകൾക്കുള്ളിൽ ആരാധകരുടെ കമന്റ് എത്തി. രണ്ടുപേരും തമ്മിൽ പ്രണയമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം . എെശ്വര്യയുടെ അടുത്ത സുഹൃത്തുക്കളും കമന്റ് ചെയ്തു.ഇതോടെ ഗോസിപ്പ് കോളങ്ങളിൽ അർജുനും എെശ്വര്യയും നിറഞ്ഞു. പുത്തം പുതുകാലൈ വിടിയാത എന്ന തമിഴ് ആന്തോളജി ചിത്രത്തിൽ ഐശ്വര്യയും അർജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകളുടെ സീരിസിൽ ലോണേഴ്സ് എന്ന കഥയിലാണ് അർജുൻ അഭിനയിച്ചത്. നിഴൽ തരും ഇദം എന്ന കഥയിൽ ഐശ്വര്യയും. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ആണ് റിലീസിന് ഒരുങ്ങുന്ന ഐശ്വര്യ ലക്ഷ്മി ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AISWARYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.