SignIn
Kerala Kaumudi Online
Saturday, 20 April 2024 4.28 AM IST

ലോഗോയുടെ പേരിൽ 15 വർഷം നീണ്ട കേസ്; ഒടുവിൽ തോം  ബ്രൗണിനെതിരെ നൽകിയ പരാതിയിൽ അഡിഡാസ് പരാജയപ്പെട്ടു

adidas

ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ ബ്രാൻഡായ തോം ബ്രൗണിനെതിരെ നൽകിയ കേസിൽ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ് പരാജയപ്പെട്ടു. തോം ബ്രൗൺ ബ്രാൻഡിന്റെ ലോഗോ തങ്ങളുടേതിന് സമാനമായ രീതിയിലാണെന്ന് അവകാശപ്പെട്ടായിരുന്നു അഡിഡാസ് കേസ് നൽകിയിരുന്നത്. ഉപഭോക്താക്കൾക്ക് രണ്ട് ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ തമ്മിൽ മാറിപ്പോകാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ 7.9 മില്യൻ (63 കോടി) രൂപ നഷ്ടപരിഹാരം നൽകണമെന്നും അഡിഡാസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തോം ബ്രൗണിന് അനുകൂലമായിരുന്നു ന്യൂയോർക്ക് ജൂറിയുടെ തീരുമാനം.

അഡിഡാസിന്റെ ലോഗോയിൽ മൂന്ന് വരകൾ കാണാറുണ്ട്. എന്നാൽ തോം ബ്രൗണിൽ വസ്ത്രങ്ങളുടെ സ്ലീവിന് ചുറ്റും തിരശ്ചീനവും സമാനവുമായ നാല് വരകളാണുള്ളത്. രണ്ട് ബ്രാൻഡുകളുടെയും വസ്ത്രങ്ങളുടെ വിലയിൽ വലിയ വ്യത്യാസമുണ്ടെന്നും ഒന്ന് ഫാഷൻ ബ്രാൻഡാണെങ്കിൽ മറ്റേത് സ്പോർട്സ് ബ്രാൻഡാണെന്നും, വരകൾ ഒരു സാധാരണ പാറ്റേൺ ആണെന്നും തോം ബ്രൗണിന്റെ നിയമസംഘം വാദിച്ചു.

15 വർഷം മുമ്പ് ആരംഭിച്ചതാണ് അഡിഡാസും തോം ബ്രൗണും തമ്മിൽ ലോഗോയുടെ പേരിലുള്ള പ്രശ്നങ്ങൾ. 2007ൽ തോം ബ്രൗണിന്റെ ഒരു ജാക്കറ്റിൽ മൂന്ന് വരകൾ ഉപയോഗിച്ചതിന്റെ പേരിൽ അത് തങ്ങളുടെ ലോഗോയാണെന്ന് അഡിഡാസ് അവകാശപ്പെട്ടിരുന്നു. തുടർന്ന് തോം ബ്രൗൺ അത് ഉപേക്ഷിക്കുകയും നാല് വരകളുള്ള പാറ്റേണിലേയ്ക്ക് മാറുകയും ചെയ്തിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2018ൽ തോം ബ്രൗണിന്റെ വിൽപ്പന കൂടുകയും ശ്രദ്ധ ആകർഷിക്കുകയും ചെയ്തതോടെയാണ് അഡിഡാസ് വീണ്ടും കേസുമായി രംഗത്തെത്തിയത്. റിപ്പോ‌ർട്ടുകൾ പ്രകാരം 2008 മുതൽ ലോഗോയുമായി ബന്ധപ്പെട്ട് ഇരുന്നൂറിലധികം കേസുകളാണ് അഡിഡാസ് നൽകിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, ADIDAS, LOSES, STRIPE TRADEMARK, BATTLE TO LUXURY, DESIGNER, THROM BROWNE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.