SignIn
Kerala Kaumudi Online
Friday, 19 April 2024 2.21 PM IST

'മേഡ് ഫോർ ഈച്ച് അദർ അല്ല, മാഡ് ഫോർ ഈച്ച് അദർ', മഹാലക്ഷ്മിയുടെ പോസ്റ്റിന് താഴെ ട്രോൾമഴ, അതിരുവിട്ട് കമന്റുകൾ

mahalakshmi

നടനും നിർമാതാവുമായ രവീന്ദ‌ർ ചന്ദ്രശേഖരനെ വിവാഹം ചെയ്തതുമുതൽ തമിഴ് നടിയും അവതാരകയുമായ മഹാലക്ഷ്‌മി സൈബർ ബുള്ളിയിംഗിന്റെ ഇരയാണ്. രവീന്ദറിന്റെ രൂപത്തിന്റെ പേരിൽ നടി നേരിടുന്ന സൈബർ ആക്രമണങ്ങൾ ചെറുതല്ല. ഇപ്പോഴിതാ താരം ഭർത്താവിനൊപ്പം പങ്കുവച്ച ചിത്രങ്ങൾക്കും രൂക്ഷമായ കമന്റുകളാണ് ലഭിക്കുന്നത്.

'നമ്മൾ പരസ്പരം സൃഷ്ടിക്കപ്പെട്ടവരല്ല എന്നാൽ പരസ്പരം ഭ്രാന്തമായി സ്നേഹിക്കുന്നവരാണ്' എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ചിത്രങ്ങൾക്കാണ് രൂക്ഷ വിമർശനം ലഭിക്കുന്നത്. രവീന്ദറിന്റെ സമ്പത്തിന്റെ പേരിലാണ് നടി അദ്ദേഹത്തെ വിവാഹം ചെയ്തതെന്നാണ് കൂടുതൽ കമന്റുകളും. പണത്തെക്കൂടുതൽ സ്നേഹിക്കുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് നടിയുടെ ചിത്രത്തിന് താഴെ ഒരാൾ കമന്റ് ചെയ്തു. പരസ്പരം ഭ്രാന്തമായി സ്നേഹിക്കുന്നവരല്ല, മറിച്ച് പണത്തെയാണ് സ്നേഹിക്കുന്നതെന്ന് മറ്റൊരാൾ കുറ്റപ്പെടുത്തി. പണം ഉണ്ടെങ്കിൽ ട്രക്കിന് അടിയിലേയ്ക്ക് പോകാൻ പോലും ചിലർക്ക് സമ്മതമാണെന്ന് മറ്റൊരു ഉപഭോക്താവ് കുറ്റപ്പെടുത്തി. പണത്തിന് സന്തോഷം വാങ്ങാൻ കഴിയില്ലെന്ന് ആരാ പറഞ്ഞതെന്ന് മറ്റൊരാൾ പരിഹസിച്ചു. എന്നാൽ ഈ പോസ്റ്റ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ലഭ്യമല്ല.

View this post on Instagram A post shared by Viral Bhayani (@viralbhayani)

അതേസമയം, പരിഹാസങ്ങളിൽ കുലുങ്ങാതെ ഇരുവരും തങ്ങളുടെ സന്തോഷനിമിഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തുടരുകയാണ്. 'എന്റെ ജീവിതത്തിലെ എട്ടാമത്തെ അത്ഭുതം' എന്ന അടികുറിപ്പോടെ ഹാലക്ഷ്മിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് രവീന്ദർ ട്രോളൻമാരുടെ വായടപ്പിച്ചത്. 'ആളുകൾ എന്തുതന്നെ പറഞ്ഞാലും എന്റെ ഹൃദയം നിലയ്ക്കുന്നതുവരെ നിന്നെ സ്നേഹിക്കുമെന്ന്' മഹാലക്ഷ്മി പോസ്റ്റിന് മറുപടി നൽകുകയും ചെയ്തു.

View this post on Instagram A post shared by Ravindar Chandrasekaran (@ravindarchandrasekaran)

View this post on Instagram A post shared by Mahalakshmi Shankar (@mahalakshmi_actress_official)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAHALAKSHMI, KOLLYWOOD, ACTRESS, RAVINDER CHANDRASEKARAN, PHOTOS, TROLLS, BULLYING
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.