SignIn
Kerala Kaumudi Online
Thursday, 25 April 2024 1.16 PM IST

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം: കൃതികൾ ക്ഷണിച്ചു

p

തിരുവനന്തപുരം: എൻ.വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം,കെ.എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം,എം.പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയ്ക്കായി കൃതികൾ ക്ഷണിച്ചതായി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ അറിയിച്ചു. ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാരത്തുക. 2022ൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് വൈജ്ഞാനിക,വിവർത്തന അവാർഡുകൾക്കായി സമർപ്പിക്കേണ്ടത്. ശാസ്ത്രസാങ്കേതിക വിഭാഗം,ഭാഷാസാഹിത്യ പഠനങ്ങൾ,സാമൂഹിക ശാസ്ത്രം,കല/സംസ്‌കാരപഠനങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള ഗ്രന്ഥങ്ങളായിരിക്കും ഈ രണ്ടു വിഭാഗങ്ങളിലും അവാർഡിനായി പരിഗണിക്കുക. ഇംഗ്ലീഷ് ഭാഷയിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് വിവർത്തന പുരസ്‌കാരത്തിന് പരിഗണിക്കുക. ഗവേഷണ പുരസ്‌കാരത്തിനുള്ള സമർപ്പണങ്ങൾ 2022ൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ പ്രബന്ധങ്ങളുടെ മലയാളവിവർത്തനമായിരിക്കണം.
അപേക്ഷകൾ ഫെബ്രുവരി 10നകം ഡയറക്ടർ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,നളന്ദ,​തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ലഭിക്കണം. വൈജ്ഞാനിക,വിവർത്തന പുരസ്‌കാരങ്ങൾക്കുള്ള പുസ്തകങ്ങളുടെ 4 കോപ്പി വീതം അയയ്ക്കണം. ഗവേഷണ പ്രബന്ധങ്ങളുടെ 4 വീതം പകർപ്പുകളും അയക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.