കൊച്ചി: ചെറുകിട ഇടത്തരം മേഖലയിലെ ജി.എസ്.ടി ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ജി.എസ്.ടി നടപ്പാക്കിയ രാജ്യങ്ങളിൽ ഭക്ഷ്യവിഭവങ്ങൾക്ക് അഞ്ച് ശതമാനമാണ് നികുതി. ഇന്ത്യയിലാകട്ടെ 18 ശതമാനം വരെയാണ്. കേരളത്തിലെ ബേക്കറികളിൽ വിൽക്കുന്ന പഴംപൊരിക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുമ്പോൾ ഹോട്ടലിലെ പഴംപൊരിക്ക് അഞ്ച് ശതമാനമേയുള്ളൂ.
ഭക്ഷ്യ വിഭവങ്ങൾക്ക് ജി.എസ്.ടി ഏകീകരിച്ചാൽ നികുതിവരുമാനം പതിന്മടങ്ങ് വർദ്ധിക്കുമെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് പി.എം.ശങ്കരൻ, ബേക്കേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, സംസ്ഥാന സെക്രട്ടറിമാരായ സി.പി.പ്രേംരാജ്, കെ.ആർ.ബെൽരാജ്, ഐ.ടി ആൻഡ് ലാ സെക്രട്ടറി ബിജു പ്രേംശങ്കർ എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പാക്കിയത് മുതൽ ചെറുകിട മേഖലകളിൽ ഉത്പാദിപ്പിക്കുന്ന ബേക്കറി ഉത്പന്നങ്ങൾക്ക് നിലനിൽക്കുന്ന അവ്യക്തതകൾ ഒഴിവാക്കാനും നികുതി ഏകീകരണം സഹായിക്കും. വ്യവസായത്തിന്റെ നിലനിൽപ്പിനും ഇത് സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |