SignIn
Kerala Kaumudi Online
Friday, 19 April 2024 10.54 PM IST

പരാതിപ്പെട്ടിട്ടും പരിഹാരമില്ല, ഹൈമാസ്‌റ്റ് ലൈറ്റിന് റീത്തുവച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധം

light

കടയ്ക്കാവൂർ: മണനാക്ക് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായി മാസങ്ങളായിട്ടും പ്രശ്നം പരിഹരിക്കുന്നില്ലെന്ന് ആക്ഷേപം. കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ലൈറ്റിന് മുന്നിൽ റീത്ത് വച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

മുൻ ഡി.സി.സി മെമ്പർ അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. മെമ്പർ പെരുംകുളം അൻസർ, സേവാദൽ ജില്ലാ സെക്രട്ടറി ജമാൽ പാലാങ്കോണം, സേവാദൾ ചിറയിൻകീഴ് നിയോജകമണ്ഡലം ചെയർമാൻ സുധീർ ബാജു, കടയ്ക്കാവൂർ മണ്ഡലം ചെയർമാൻ ബിജു വാഴവിളാകം, കടയ്ക്കാവൂർ മണ്ഡലം സെക്രട്ടറി അനിക്കുട്ടൻ .എം.ജി, ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറി നാസ് മണനാക്ക് തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എയ്ക്കും പഞ്ചായത്ത് അധികൃതർക്കും പലതവണ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHMAST LIGHT, CONGRESS PROTEST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.