കൊല്ലം: ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്റെ പിതാവ് പടിഞ്ഞാറെ കൊല്ലം ഇലങ്കത്ത് ക്ഷേത്രത്തിന് സമീപം കന്നിമേൽ ചേരി ഭാരത് നഗർ 132രമ്യയിൽ ആർ.ഗണേശൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം പൊതുശ്മശാനത്തിൽ. ഭാര്യ: എ.ആനന്ദവല്ലി. മറ്റു മക്കൾ: ജി.ശെൽവരാജ്, അംബിക, ജി.രാജേന്ദ്രൻ (അസി.ജനറൽ മാനേജർ, എയർ ട്രാഫിക്ക് മാനേജ്മെന്റ്, തൂത്തുക്കുടി എയർപോർട്ട്), ഗീത, ജയചന്ദ്രൻ ഇലങ്കത്ത് (സ്പെഷ്യൽ കറസ്പോണ്ടന്റ്, മലയാള മനോരമ,കൊല്ലം), ജി.സജീവ് കുമാർ(ആസ്ട്രേലിയ). മരുമക്കൾ: കെ.ബാബു, ഉണ്ണിക്കൃഷ്ണൻ, സരസ്വതി, പപ്പിയ ബസു, സിന്ധു, ഡോ.ഡി.ആർ.വിദ്യ (അസി.പ്രൊഫസർ, എസ്.എൻ വനിത കോളേജ്,കൊല്ലം), സിനി (ആസ്ട്രേലിയ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |