പാലക്കാട്: ക്രിക്കറ്റ് മത്സരത്തിൽ കാണികൾ കുറഞ്ഞതിന്റെ പഴി സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം ആസൂത്രിതമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. വിനോദ നികുതി സർക്കാർ കൂട്ടിയിട്ടില്ല. കോർപ്പറേഷൻ ചുമത്തിയ നികുതി സർക്കാർ കുറയ്ക്കുകയാണ് ചെയ്തത്. ഒരു വിഭാഗം മാദ്ധ്യമങ്ങൾ നടത്തുന്നത് തികച്ചും അടിസ്ഥാന രഹിതമായ പ്രചാരണമാണിത്. എന്തുകിട്ടിയാലും സർക്കാരിനെതിരെ ആയുധമാക്കുക എന്ന സമീപനമാണ് മാദ്ധ്യമങ്ങൾ സ്വീകരിക്കുന്നത്. ഇത് എല്ലാ പരിധിയും വിട്ട സർക്കാർ വിരുദ്ധ പ്രചാരവേലയാണ്. കായിക മന്ത്രി എന്താണുദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |