SignIn
Kerala Kaumudi Online
Thursday, 25 April 2024 9.27 AM IST

വെള്ളമടിച്ച് കിക്കായാൽ  കിം ജോങ് ഉൻ ചെയ്യുന്നത്  ആരും പ്രതീക്ഷിക്കാത്ത കാര്യം, 39കാരന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക

kim-jong-un

പ്യോങ്യാങ് : ഉത്തരകൊറിയയുടെ ഭരണാധികാരിയായ കിം ജോങ് ഉൻ ആരോഗ്യകരമല്ലാത്ത ജീവിതരീതിയാണ് പിന്തുടരുന്നതെന്ന് റിപ്പോർട്ട്. ദിവസത്തിൽ ഭൂരിഭാഗം സമയവും മദ്യപാനത്തിനാണ് കിം ജോങ് ഉൻ ചെലവഴിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ആഴ്ച 39 വയസ് പൂർത്തീകരിക്കുന്ന കിം ജോങ് ഉന്നിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, അതിനാൽ തന്നെ ഇദ്ദേഹം പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടാതെ വിട്ടുനിൽക്കുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സിയോൾ നാഷണൽ യൂണിവേഴ്സിറ്റി കോളേജ് ഒഫ് മെഡിസിനിലെ വിദഗ്ദ്ധനായ ഡോ. ചോയി ജിൻവൂക്കിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. മദ്യപിച്ച ശേഷം കിം ജോങ് കരയാറുണ്ട്, ഭരണാധികാരിയുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് ആരോഗ്യ വിദഗ്ദ്ധർക്കും, കുടുംബത്തിനും ആശങ്കയുണ്ട്. തന്റെ ആരോഗ്യ വിവരങ്ങൾ ചോർന്ന് പുറത്തുവരുന്നതിൽ കിം ആശങ്കാകുലനാണ്. അപൂർവമായി വിദേശ സന്ദർശനം നടത്തുമ്പോൾ പുറന്തള്ളുന്ന മലം പോലും ശത്രുക്കൾ പരിശോധിക്കുമെന്ന് ഭയന്ന് സ്വന്തം ടോയ്ലറ്റുമായി യാത്ര ചെയ്യുന്ന ഭരണാധികാരിയാണ് കിം.

അടുത്തിടെ കിം ജോങ് ഉൻ മകളുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മിസൈൽ പരീക്ഷണം നടത്തുന്നതിനിടെ മേൽനോട്ടം വഹിക്കുന്ന ചടങ്ങിലാണ് മകളുമായി കിം എത്തിയത്. ഇതാദ്യമായാണ് മകൾ പൊതുവേദിയിൽ എത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, KIM JONG UN, NORTH KORES, LIFESTYLE, HEALTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.