SignIn
Kerala Kaumudi Online
Friday, 19 April 2024 9.11 AM IST

'അമിത ആത്മവിശ്വാസം വേണ്ട, മോദി വന്നാൽ നമ്മൾ ജയിച്ചു എന്ന മാനസികാവസ്ഥ പാടില്ല'; പ്രവർത്തകരോട് പ്രധാനമന്ത്രി

pm-modi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രധാനമന്ത്രി ഈ മുന്നറിയിപ്പ് നൽകിയത്. ഈ വർഷം തിരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാൻ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരോട് 'അമിത ആത്മവിശ്വാസം പാടില്ല, കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങൾ അറിയുന്നതിന് അവരുമായി നന്നായി ബന്ധപ്പെടൂ' എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പാർ‌ട്ടി പ്രവർത്തകർ ഈ സംസ്ഥാനങ്ങളിൽ കഠിനാധ്വാനം ചെയ്യണമെന്നും മോദി ക്യാമ്പെയിന് വന്നാൽ നമ്മൾ ജയിക്കും എന്ന മാനസികാവസ്ഥ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ ഇരുസംസ്ഥാനങ്ങളിലും ഭരണം കോൺഗ്രസിനാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേവലം 400 ദിവസങ്ങൾ മാത്രമാണുള‌ളതെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്‌‌തു.രാജ്യാതിർത്തികളിലെ ഗ്രാമങ്ങളിൽ കൂടുതൽ ജനങ്ങളുമായി ബന്ധപ്പെടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സിനിമ പോലെയുള‌ള അപ്രസക്ത വിഷയങ്ങളിൽ പാർട്ടി പ്രവർത്തകർ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണം.ഇത് പാർട്ടിയുടെ വികസന അജണ്ടയെ പിന്നോട്ടടിക്കുന്നതായി പ്രധാനമന്ത്രി സൂചിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, OVER CONFIDENT, PM MODI, BJP MEETING, RAJASTHAN ELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.