SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.27 PM IST

കിടക്കയിൽ മൂത്രമൊഴിച്ചതിന് കാമുകനെ യുവതി  കത്തിയെടുത്ത് കുത്തി, കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

briana-lacost

വാഷിംഗ്ടൺ : ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ യുവതി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. അമേരിക്കയിലെ ലൂസിയാനയിലാണ് കൊലപാതക ശ്രമത്തിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. ബ്രയാന ലാക്കോസ്റ്റ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ ഇടനെഞ്ചിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

കിടക്കയിൽ ഉറക്കത്തിനിടെ കാമുകൻ മൂത്രമൊഴിച്ചതിന് പിന്നാലെ ബ്രയാന യുവാവിനെ ഉണർത്തുകയും, ദേഷ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അടുക്കളയിൽ പോയി കത്തിയുമായി എത്തി കുത്തിയത്. ഇരുവരും രാത്രി മദ്യപിച്ച ശേഷമായിരുന്നു കിടക്കയിൽ ഉറങ്ങാൻ കിടന്നത്. കാമുകൻ കിടക്കയിൽ മൂത്രമൊഴിച്ചതിൽ താൻ അസ്വസ്ഥയായിരുന്നുവെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. എന്നാൽ വാക്കേറ്റത്തിനൊടുവിൽ തന്നെ കാമുകൾ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുവെന്നും, സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കത്തികൊണ്ട് കുത്തിയതെന്നുമാണ് യുവതി അവകാശപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MURDER ATTEMPT, US WOMAN, STABS BOYFRIEND, PEED IN BED, SLEEPING
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.