SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.23 PM IST

ഇക്കുറി എം ഡി എം എ കടത്തിയയാളെ  മാത്രമല്ല, ലഹരിവാങ്ങാൻ പണമിറക്കിയ യുവാവിനേയും എക്‌സൈസ് കണ്ടെത്തി

arrest

കൊല്ലം : ചാത്തന്നൂരിൽ മാരക ലഹരിയായ എം ഡി എം എയുമായി യുവാവ് പിടിയിലായി. മുണ്ടക്കൽ സ്വദേശി 32 വയസുള്ള ക്രിസ്റ്റി എന്നുവിളിക്കുന്ന വിഷ്ണുവാണ് എക്‌സൈസ് പിടിയിലായത്. ഇയാളിൽ നിന്നും 8.435 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. വിഷ്ണുവിന് സാമ്പത്തിക സഹായം നൽകിവന്നിരുന്ന തൃക്കോവിൽവെട്ടം ചാമത്തടം സ്വദേശി അജിൻഷായെയും പ്രതിയാക്കി എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തു.

ഇവർ രണ്ടുപേരും കുറച്ചു ദിവസങ്ങളായി ഷാഡോ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഫാബ്രിക്കേഷൻ വർക്ക് ചെയ്തു വരികയായിരുന്ന ഇവർ അതിന്റെ മറവിൽ ആയിരുന്നു എം ഡി എം എ കച്ചവടം നടത്തിയിരുന്നത്. ഇയാളുടെ മൊബൈൽ ഫോണും എം ഡി എം എ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന നിരവധി സിപ് കവറുകളും തൊണ്ടിയായി എക്‌സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

എക്‌സൈസ് സൈബർ സെല്ലിന്റ സഹായത്തോടെ എക്‌സൈസ് ഇൻസ്‌പെക്ടർ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ വിനോദ് ആർ ജി,സിവിൽ എക്‌സൈസ് ഓഫിസർമാരായ വിഷ്ണു ഓ എസ് , വിഷ്ണു എം, അഖിൽ, പ്രശാന്ത് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DRUG, MDMA, EXCISE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.