SignIn
Kerala Kaumudi Online
Friday, 29 March 2024 5.39 PM IST

ഭാമ അരുൺ ഒഴിവാക്കി , ഇപ്പോൾ ഭാമ

bhama

സമൂഹ മാദ്ധ്യമത്തിൽ ഭർത്താവ് അരുൺ ജഗദീഷിന്റെ ചിത്രങ്ങൾ ഒഴിവാക്കി ഭാമ. കുറച്ചുനാളുകളായി ഭാമ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ അരുണിന്റെ സാന്നിദ്ധ്യമില്ല. മകളുടെ ആദ്യപിറന്നാളിന്റെ ചിത്രങ്ങൾ ഉൾപ്പെടെ അരുണിന്റെ സാന്നിധ്യമുള്ള ഫോട്ടോകൾ ഭാമ നീക്കം ചെയ്തിരുന്നു. അപ്പോഴും വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ഒരുചിത്രം ബാക്കിവച്ചിരുന്നു. അതും ഇപ്പോൾ ഒഴിവാക്കി. പേജിൽ മകൾ ഗൗരിക്കൊപ്പമാണ് ഭാമ. ഗൗരിയുടെ അമ്മ എന്നാണ് ഭാമ ഇൻസ്റ്റഗ്രാമിൽ തന്നെ വിശേഷിപ്പിക്കുന്നത്. പ്രൈവറ്റ് അക്കൗണ്ടിൽ മുൻപ് ഭർത്താവിന്റെ പേര് സ്വന്തം പേരുമായി ചേർത്തിരുന്നെങ്കിലും അവിടെയും അരുണിന്റെ പേര് നീക്കം ചെയ്തിരുന്നു. ദുബായിൽ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന ചിത്രത്തിലും അരുണിന്റെ സാന്നിദ്ധ്യമില്ല. വാസുകി എന്ന വസ്ത്ര ബ്രാന്റിന് ഭാമ തുടക്കം കുറിച്ചിരുന്നു. നടൻമാരായ അബുസലിം , റിയാസ് ഖാൻ, സംവിധായകൻ നാദിർഷ എന്നിവർ പങ്കെടുത്ത ചടങ്ങിലും അരുണിന്റെ പങ്കാളിത്തമുണ്ടായില്ല.

2020 ജനുവരി 30ന് ആണ് ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായത്. സംവിധായകൻ ലോഹിതദാസിന്റെ കണ്ടെത്തലായ ഭാമ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. മലയാളത്തിൽ മറുപടി ആണ് അവസാന ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHAMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.