ന്യൂയോർക്ക് : 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ടെക് ഭീമൻ മൈക്രോസോഫ്റ്റ്. സാമ്പത്തിക പ്രതിസന്ധി മുൻനിറുത്തിയാണ് ആകെ ജീവനക്കാരിൽ 5 ശതമാനത്തോളം പേരെ പിരിച്ചുവിടാൻ തീരുമാനം. നിലവിൽ 2,21,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. പിരിച്ചുവിടൽ സംബന്ധിച്ച് ഒരു വിഭാഗം ജീവനക്കാർക്ക് അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് സി.ഇ.ഒ സത്യനാദല്ല അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |