SignIn
Kerala Kaumudi Online
Friday, 19 April 2024 2.27 PM IST

പി ടി 7 നിരീക്ഷണ വലയത്തിൽ; പിടികൂടണമെങ്കിൽ കോന്നി സുരേന്ദ്രൻ കൂടി എത്തണമെന്ന് ദൗത്യസംഘം

pt7

പാലക്കാട്: പി ടി 7 കാട്ടാനയെ ശനിയാഴ്ചയ്ക്കകം പിടികൂടാനുള്ള നടപടി ആരംഭിച്ചതായി ദൗത്യസംഘം. നിരീക്ഷണത്തിലുള്ള പി ടി 7ന്റെയടുത്ത് ഇന്ന് ഉച്ചയോടെ ദൗത്യസംഘം എത്തും. നിലവിൽ വിക്രം, ഭരതൻ എന്നീ കുങ്കി ആനകൾ ധോണിയിൽ ക്യാമ്പിലുണ്ട്. ഇതിന് പുറമേ മുത്തങ്ങയിൽ നിന്ന് കോന്നി സുരേന്ദ്രൻ എന്ന ആനയെ കൂടി ദൗത്യസംഘം ആവശ്യപ്പെട്ടു.

മുഖ്യവനപാലകൻ ഉത്തരവിട്ടാൽ അടുത്ത ദിവസം തന്നെ ആന ധോണിയിലെത്തും. ഇന്നലെ രാത്രി തന്നെ സംഘത്തിലെ ചിലർ പാലക്കാടെത്തി. ഡോ. അരുൺ സക്കറിയ ഇന്ന് ഉച്ചയോടെ എത്തും. അതിന് ശേഷം ചേരുന്ന അവലോകന യോഗത്തിലാകും മയക്കുവെടി വയ്ക്കാനുള്ള അന്തിമ രൂപരേഖ ചർച്ചയാവുക. ധോണിയിലെ ഭൂപ്രകൃതി ദൗത്യത്തിന് വെല്ലുവിളിയാണ്. പരമാവധി ജനവാസ മേഖലയോട് ചേർന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PT7, WILD TUSKER, PALAKKAD DHONI, KONNI SURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.