തിരുവനന്തപുരം: സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്കൻ പിടിയിൽ. പാങ്ങോട് സ്റ്റേഷൻ പരിധിയിൽ ഭരതന്നൂരിലാണ് സംഭവം. കണ്ണംമ്പാറയിൽ ഷീല (49) യ്ക്കാണ് വെട്ടേറ്റത്. ഇവരുടെ സഹോദരൻ സത്യനെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീലയുടെ കഴുത്തിലും കാലിലും കയ്യിലുമാണ് വെട്ടേറ്റത്. അമ്മ കുഞ്ഞിയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |