SignIn
Kerala Kaumudi Online
Thursday, 25 April 2024 4.50 PM IST

തിരിച്ചുവരവിനൊരുങ്ങി ടി എസ് സുരേഷ് ബാബു, ഡി എൻ എ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച് മമ്മൂട്ടി

cinema

നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ടി എസ് സുരേഷ് ബാബു, ഡി എൻ എ, ഐ പി എസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്.

ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന "ഡി എൻ എ " യുടെ ചിത്രീകരണം ജനുവരി 26 - ന് ആരംഭിക്കും. "IF REVENGE IS AN ART YOUR KILLER IS AN ARTIST " എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അസ്കർ സൗദാൻ നായകനാകുന്നു. അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ് , രവീന്ദ്രൻ , സെന്തിൽരാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീർ (ഡ്രാക്കുള ), അമീർ നിയാസ്, പൊൻവർണ്ണൻ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോൻ , അംബിക എന്നിവർക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.

ബാനർ - ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം - കെ വി അബ്ദുൾ നാസർ, സംവിധാനം - ടി എസ് സുരേഷ് ബാബു, രചന - ഏ കെ സന്തോഷ്, എഡിറ്റിംഗ് - ഡോൺ മാക്സ് , ചമയം - പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് പെരുമ്പിലാവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും - നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് - അനന്തു എസ് കുമാർ , പി ആർ ഓ - വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ . എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷൻസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA, SURESH BABAU, MAMMOTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.