SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.54 AM IST

ഏതെങ്കിലും സിനിമയിലെ ഒരു കഥാപാത്രം ചെയ്താൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഇന്ദ്രൻസിന്റെ മറുപടിയും ചിരിയും നിറകൈയടികളോടെ സ്വീകരിച്ച് കാണികൾ

indrans

വിമർശകരില്ലാത്ത നടനാണ് ഇന്ദ്രൻസ്. ഇത്രയും സിനിമകൾ ചെയ്‌തിട്ടും അവാർഡുകൾ വാരിക്കൂട്ടിയിട്ടും താരജാഡകളൊന്നുമില്ലാത്ത, നിഷ്‌കളങ്കനായ ഒരു മനുഷ്യൻ എന്നാണ് ആരാധകർ അദ്ദേഹത്തെക്കൊണ്ട് പറയാറ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവല്ലിൽവച്ചുള്ള ഇന്ദ്രൻസിന്റെ ഒരു കൊച്ചുവീഡിയോ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ ഇപ്പോൾ.

ഏതെങ്കിലും സിനിമയിലെ ഒരു കഥാപാത്രം ചെയ്താൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിരുന്നോ എന്ന് ഒരാൾ ഇന്ദ്രൻസിനോട് ചോദിക്കുകയാണ്. ഇതിന് നടൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

'അത് ശരിയായില്ല, അതൊന്ന് ചെയ്യണമെന്ന് തോന്നിയത് ബാഹുബലിയിലെ പ്രഭാസിന്റെ വേഷമാണ്.'- എന്ന് പറഞ്ഞുകൊണ്ട് ഇന്ദ്രൻസ് ചിരിക്കുകയാണ്. ആ നിഷ്‌കളങ്കമായ ചിരി കണ്ട് കാണികൾ കൈയടിക്കുന്നതും വീഡിയോയിൽ കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDRANS, JAYASURYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.