SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.00 AM IST

ലഹരി മാഫിയക്കെതിരെ വിവരം നൽകിയ വിദ്യാർത്ഥിനിയ്ക്കും അമ്മയ്ക്കും മർദനമേറ്റ സംഭവം ഞെട്ടിക്കുന്നതെന്ന് മന്ത്രി ശിവൻകുട്ടി; റിപ്പോർട്ട് തേടി

v-sivankutty

തിരുവനന്തപുരം: ലഹരി മാഫിയക്കെതിരെ വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിയ്ക്കും അമ്മയ്ക്കും മർദനമേറ്റു എന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അദ്ദേഹം നിർദേശം നൽകിയതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ ഐഎഎസിന് മന്ത്രി നിർദേശം നൽകി. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൈക്കൊള്ളേണ്ട നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V SIVANKUTTY, FACEBOOK POST, DRUG MAFIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.