തിരുവനന്തപുരം: ഇന്നലെ രാവിലെ 5നു കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഡീസൽ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ആർ.എൻ.സി 352 നമ്പർ ബസിൽ നിന്നും 10 ലിറ്റർ ഡീസൽ മോഷ്ടിച്ച ഡിപ്പോ ഡ്രൈവറായ എസ്.സലീമിനെതിരെ കെ.എസ്.ആർ.ടി.സി കൊല്ലം അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ പൊലീസിൽ പരാതി നൽകി. ഇയാളെ പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. മോഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പമ്പ് ഓപ്പറേറ്ററാണ് ഇയാളെ പിടികൂടി മേൽ ഉദ്യോഗസ്ഥരെ അറിയിച്ചത്. കുറ്റസമ്മതം നടത്തിയ പ്രതി പൊലീസ് എത്തിയപ്പോഴക്കും ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലം-കുളത്തൂപ്പുഴ സർവീസിനു പോകേണ്ട ഡ്യൂട്ടിയിൽ ഉള്ള ഡ്രൈവറായിരുന്നു സലീം. എന്നാൽ,ഇയാൾ കടന്നു കളഞ്ഞതിനാൽ സർവീസ് നടത്താൻ സാധിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |