SignIn
Kerala Kaumudi Online
Thursday, 25 April 2024 4.15 AM IST

ശിവഗിരിയിൽ തീർത്ഥാടന പദയാത്രികരുടെ കുടുംബ സംഗമം 28ന്

sivagiri

ശിവഗിരി: തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ നടന്ന ഔദ്യോഗിക തീർത്ഥാടന പദയാത്രയിൽ പങ്കെടുത്തവരുടെ കുടുംബസംഗമം 28ന് ശിവഗിരിമഠത്തിൽ നടക്കും.

കഴിഞ്ഞ ഡിസംബർ 23നാണ് കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ ഗുരുദേവൻ തീർത്ഥാടനത്തിന് അനുമതി നൽകിയ തേന്മാവിൻചുവട്ടിൽ നിന്നും ശിവഗിരിയിലേക്ക് ഔദ്യോഗിക പദയാത്ര ആരംഭിച്ചത്. 30ന് ശിവഗിരിയിൽ എത്തിച്ചേർന്നു. 28ന് നടക്കുന്ന കുടുംബസംഗമം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ബോധിതീർത്ഥ, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം, സ്വാമി ശിവനാരായണതീർത്ഥ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. സഭ വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, രജിസ്ട്രാർ അഡ്വ. പി.എം.മധു, പി.ആർ.ഒ വി.കെ.ബിജു, കോ-ഓർഡിനേറ്റർ പുത്തൂർ ശോഭനൻ,എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി എന്നിവർ ആശംസകൾ അർപ്പിക്കും.

കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സഭാ ഭാരവാഹികൾ പങ്കെടുക്കും. പദയാത്ര ക്യാപ്റ്റൻ എം.ഡി.സലിമും മറ്റു പദയാത്രികരും യാത്രാനുഭവങ്ങൾ പങ്കു വയ്ക്കും. എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പദയാത്രാ കമ്മിറ്റി ചെയർമാൻ സി.ടി.അജയകുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ചന്ദ്രൻ പുളിങ്കുന്ന് നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.