റിയാദ്: ദക്ഷിണ സൗദിയിലെ ഖമീസ് മുശെെത്തിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്ക്. അൽഹഫാഇർ മർക്കസിലാണ് അപകടമുണ്ടായത്. പ്രദേശത്തെ ഒരു സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർത്ഥികൾക്കും ബസിലെയും ട്രക്കിലെയും ഡ്രെെവർമാർക്കും പരിക്കേറ്റിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ട്രാഫിക് പൊലീസും നിരവധി ആംബുലൻസ് സംഘങ്ങളും എത്തി പരിക്കേറ്റവർക്ക് പ്രാഥമിക ശൂശ്രൂഷ നൽകി. ശേഷം ഇവരെ ഖമീസ് മുശെെത്ത്, അൽമദാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആശുപത്രിയികളിൽ പ്രവേശിപ്പിച്ചവരെ പരിചരിക്കാനും കരുതലൊരുക്കാനും മാനസികരോഗ്യ ഡോക്ടർമാരടക്കമുള്ള മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |