SignIn
Kerala Kaumudi Online
Thursday, 25 April 2024 6.44 PM IST

"ഈ സിനിമ കഴിഞ്ഞപ്പോൾ മമ്മൂട്ടിയെ വിളിക്കാൻ പേരുകളേയില്ലാതായി, നാഷണൽ അവാർഡ് വരെ കിട്ടാൻ സാദ്ധ്യത"; നൻപകൽ നേരത്ത് മയക്കത്തെക്കുറിച്ച് പ്രേക്ഷകർ, വീഡിയോ റിവ്യൂ

ലിജോ ജോസ് പെല്ലിശ്ശേരി - മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം" ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചും ലിജോ ജോസിന്റെ സംവിധാനത്തെക്കുറിച്ചുമൊക്കെ വളരെ മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

nanpakal-nerathu-mayakkam

മമ്മൂട്ടിയ്ക്ക് നാഷണൽ അവാർഡ് വരെ കിട്ടാൻ സാദ്ധ്യതയുണ്ടെന്നും, ക്ലാസ് മൂവിയാണെന്നുമൊക്കെയാണ് പ്രേക്ഷകർ പറയുന്നത്.

'മമ്മൂട്ടിയെ അഭിനയ കുലപതിയെന്നും, സിനിമയിലെ അഭിനയ സാമ്രാട്ടെന്നൊക്കെ മുൻപ് വിളിച്ചിട്ടുണ്ട്. ഈ സിനിമ കഴിഞ്ഞപ്പോൾ മമ്മൂട്ടിയെ വിളിക്കാൻ പേരുകളേയില്ലാതായി. കാരണം മമ്മൂട്ടി വളരെ മനോഹരമായി തന്നെ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മമ്മൂട്ടി ഒരു അത്ഭുതമാണ്. ഈ സിനിമ മലയാളികൾക്ക് എന്നും ഓർത്തിരിക്കാനുള്ള മമ്മൂട്ടി ചിത്രമാണ്. ഇതിനെ എന്ത് വിളിക്കണമെന്നറിയില്ല. സെന്റിമെന്റ്‌സൊക്കെ വളരെ നന്നായി ചെയ്തിട്ടുണ്ട്. അദ്ദേഹം ഇതിൽ കഥാപാത്രമല്ല, ജീവിക്കുകയാണ്.' - പ്രേക്ഷകൻ പറഞ്ഞു. വീഡിയോ റിവ്യൂ കാണാം...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY, NANPAKAL NERATHU MAYAKKAM, LJP
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.