കോട്ടയം . കടുത്തുരുത്തി പഞ്ചായത്തിലെ ഗാർഹിക ഉറവിട മാലിന്യ സംസ്ക്കരണത്തിനായുള്ള ജീബിൻ കമ്പോസ്റ്റിംഗ് യൂണിറ്റിന്റെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. പഞ്ചായത്തിന്റെ റ്റൈഡ് ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് 474 പേർക്ക് ജീബിൻ കമ്പോസ്റ്റ് യൂണിറ്റ് വിതരണം ചെയ്യുന്നത്. 430 രൂപയാണ് ഉപഭോക്തൃ വിഹിതം. മൂന്ന് ബിന്നുകളടങ്ങിയ യൂണിറ്റാണ് വിതരണം ചെയ്തത്. ഗാർഹിക മാലിന്യങ്ങൾ ബിന്നിലിട്ട് അതിന് മുകളിൽ ഇനോക്കുലം ഇട്ടശേഷം 28 മുതൽ 35 ദിവസത്തിനുള്ളിൽ പൗഡർ രൂപത്തിലുള്ള വളം ലഭിക്കും. ചങ്ങനാശേരി ഫോബ് സൊല്യൂഷൻസാണ് കമ്പോസ്റ്റ് യൂണിറ്റ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |