SignIn
Kerala Kaumudi Online
Thursday, 25 April 2024 9.05 PM IST

തമ്മിൽ ഇടി,​ അശ്ലീല ആംഗ്യം ; ബോണറ്റിൽ തൂങ്ങിക്കിടന്ന യുവാവുമായി ഒരു കിലോമീറ്ററോളം കാറോടിച്ച് യുവതി

car

ബംഗളൂരു: കാറിടിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബോണറ്റിൽ കയറി നിന്ന യുവാവുമായി യുവതി വണ്ടി ഓടിച്ചുപോയത് ഒരു കിലോമീറ്ററോളം. ബംഗളൂരു ജ്ഞാനഭാരതി നഗറിനടുത്തുള്ള മെയിൻ റോഡിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു.

പ്രിയങ്ക എന്ന യുവതിയാണ് ദർശൻ എന്ന യുവാവിനെ കാറിന്റെ ബോണറ്റിൽ വച്ച് വാഹനം ഓടിച്ചത്. ഇരുവരുടെയും കാറുകൾ തമ്മിൽ കൂട്ടിയിടിച്ചിതിനെ തുടർന്നാണ് തർക്കമുണ്ടായത്. ദർശൻ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അശ്ലീല ആംഗ്യം കാണിച്ച് യുവതി കാറുമായി മുന്നോട്ടുപോകാനായി ശ്രമിച്ചു. പ്രിയങ്കയുടെ കാർ നിർത്താൻ വേണ്ടി യുവാവ് കാറിന് മുകളിൽ കയറി നിൽക്കുകയായിരുന്നു. ഇത് കണക്കിലെടുക്കാതെ യുവതി വണ്ടി മുന്നോട്ടെടുത്തു. തുടർന്ന് ബോണറ്റിൽ അള്ളിപ്പിടിച്ച യുവാവുമായി നിർത്താതെ യുവതി ഒരു കിലോമീറ്ററോളം വണ്ടിയോടിക്കുകയായിരുന്നു.

യുവാവിന്റെ സുഹൃത്തുക്കൾ ബെെക്കിൽ യുവതിയുടെ കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയാണ് ദർശനെ രക്ഷിച്ചത്. തുടർന്ന് യുവാവിന്റെ സുഹൃത്തുക്കൾ കാറിന്റെ ചില്ലുകൾ തകർത്തു. വണ്ടിയോടിച്ച പ്രിയങ്കയ്‌ക്കെതിരെയും യുവാവിന്റെ സുഹൃത്തുക്കൾക്കെതിരെയും പൊലീസ് കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CAR, CRIME, DRAGGING, BENGALURU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.