തിരുവനന്തപുരം: ആർക്കിടെക്ചർ മേഖലയിലെ യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവസരം നൽകുന്നതിനുമായി അന്തർദേശീയ തലത്തിൽ സംഘടിപ്പിച്ച മാംഗോ ആർക്കിടെക്ചറൽ തീസിസ് അവാർഡ് 2022ൽ മരിയൻ കോളേജ് ഒഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിലെ വി.എസ്.അനന്തപദ്മനാഭനും റീഷ്ബ റെജിയും അവാർഡുകൾ നേടി. അവാർഡ് തുകയായി ഇരുവർക്കും 1,500 യു.എസ്. ഡോളർ ലഭിക്കും.
അനന്തപദ്മനാഭന്റെ അവസാന വർഷ തീസിസ് ആയ തെലങ്കാന സ്റ്റേറ്റ് അർബൻ സെന്റർ ഒഫ് എക്സലൻസ്ൽ വാസ്തുവിദ്യയിലുള്ള നിർമ്മിതിയും പ്രകൃതിദത്ത ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഉപയോഗിച്ചുള്ള സംയോജിത വികസനമാണ് ലക്ഷ്യമിടുന്നത്. സാമുദായിക സൗഹാർദ്ദബോധം വളർത്തുന്നതിനായി പങ്കുവയ്ക്കുന്ന വികാരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഇടപെടലിലൂടെ ഇന്ത്യയിലെ സംഘർഷങ്ങൾക്കും രക്തച്ചൊരിച്ചിലിനും മറുപടിയുമായി സെന്റർ ഫോർ പീസ് ആൻഡ് കമ്മ്യൂണൽ ഹാർമണി, ഡൽഹി എന്ന പ്രബന്ധത്തിലൂടെ റീഷ്ബ ഒരു പരീക്ഷണാത്മക സമീപനം സ്വീകരിച്ചുവെന്ന് ജൂറി വിലയിരുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 900ത്തിലധികം പേരാണ് മത്സരത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |