SignIn
Kerala Kaumudi Online
Friday, 29 March 2024 9.29 PM IST

കൊക്കോട്ടേല മൈലമൂട് പാറഖനനം; പ്രതിഷേധ ധർണ സംഘടിപ്പിച്ചു

para

ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ കൊക്കോട്ടേല മൈലമൂട് റവന്യൂ ഭൂമിയിലെ പാറഖനനം നടത്താനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ 15 വർഷക്കാലത്തിലേറെയായി മൈലമൂട് പാറയിൽ സ്വകാര്യ വ്യക്തികൾ പാറഖനനം നടത്താൻ ശ്രമം നടത്തിയെങ്കിലും പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഖനനം നടത്താൻ കഴിഞ്ഞിരുന്നില്ല. വിഴിഞ്ഞം തുറമുഖം വന്നതോടെ പാറയിൽ ഖനനം നടത്താൻ അദാനി ഗ്രൂപ്പ് റവന്യൂ അധികൃതരിൽ നിന്ന് നിരാപേക്ഷപത്രം നേടിയിരുന്നു. വീണ്ടും പാറഖനനം നടത്താൻ ശ്രമം നടത്തുന്നതിനിടെ ഇന്നലെ ആര്യനാട് കൊക്കോട്ടേല പ്രദേശവാസികൾ പ്രതിഷേധവുമായി വില്ലേജ് ഓഫീസിന് മുന്നിൽ രംഗത്തെത്തുകയായിരുന്നു. സംയുക്ത സമരസമിതി കൺവീനർ ആർ.സുരേഷ് കുമാ‌ർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം മിനി,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുനിൽ കുമാർ,കെ.ഹരിസുധൻ,ഈഞ്ചപ്പുരി വാർഡ് മെമ്പർ ഈഞ്ചപ്പുരി രാജേന്ദ്രൻ,കൊക്കോട്ടേല വാർഡ് മെമ്പർ ശ്രീരാഗ്,പഞ്ചായത്തംഗം കാനക്കുഴി അനിൽകുമാർ,രാഷ്ട്രീയ കക്ഷി നേതാക്കളായ ഈഞ്ചപ്പുരി സന്തു,ബി.അശോകൻ,പുളിമൂട്ടിൽ രാജീവൻ,കെ.വിജയകുമാർ,സമരസമിതി നേതാക്കളായ രജികുമാർ,സുകുമാരൻ,സുരൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ.....................കൊക്കോട്ടേല മൈലമൂട് പാറഖനനത്തിനെതിരേ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ആര്യനാട് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.