SignIn
Kerala Kaumudi Online
Saturday, 20 April 2024 7.04 AM IST

64,500 ചതുരശ്ര മീറ്റർ വിസ്‌തൃതി,​ 971 കോടി രൂപ ചെലവ്,​ ഇന്ത്യയുടെ സ്മാർട്ട് പാർലമെന്റ് ഉദ്ഘാടനത്തിന് ഒരുങ്ങി

parla

ന്യൂഡൽഹി:ഇന്ത്യൻ സംസ്‌കാരവും ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുംസമന്വയിക്കുന്ന എൻജിനീയറിംഗ് വിസ്‌മയമായ പുതിയ സ്‌മാർട്ട് പാർലമെന്റ് മന്ദിരം ഉൽഘാടനത്തിനൊരുങ്ങുന്നു. ഈ മാസം 31ന് ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്ന ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം പുതിയ മന്ദിരത്തിലാവും നടക്കുക. പിറ്റേ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ മന്ദിരത്തിലെ ലോക്‌സഭയിൽ ബഡ്ജറ്റും അവതരിപ്പിക്കും എന്നാണ് അറിയുന്നത്.

രാജ്യസഭാംഗവും വിഖ്യാത നർത്തകിയുമായ സോണാൽ മാൻ സിംഗ് ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം.

അതേസമയം, പാർലമെന്റിൽ അത്യാധുനിക സാങ്കേതികവിദ്യയും ഡിജിറ്റൽ ഉപകരണങ്ങളും അവതരിപ്പിക്കുന്ന ഡിജിറ്റൽ സൻസദ് പദ്ധതി പൂർത്തിയാവാറായി. നിയമ നിർമ്മാണ പ്രക്രിയ സമ്പൂർണമായി ഡിജിറ്റൈസ് ചെയ്യുന്ന ഐ.ടി സങ്കേതങ്ങളുള്ള സ്മാർട്ട് പാർലമെന്റാണ് ഒരുങ്ങുന്നത്.

മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, സെക്രട്ടറിയേറ്റ്, വിവിധ കമ്മിറ്റികൾ, രാഷ്ട്രീയ പാർട്ടികൾ, വിവിധ വകുപ്പുകൾ, പൗരന്മാർ എന്നിവ ഒരുഡിജിറ്റൽ പ്ലാറ്റ്ഫോമിലും ഡേറ്റാബേസിലും കൊണ്ടുവരും. പാർലമെന്റിന് ഒറ്റ പോർട്ടൽ. ഇതിലൂടെ ആർക്കൈവുകളിലേക്ക് വേഗത്തിലെത്താം. പാർലമെന്റിലെ ഓൺലൈൻ ഉള്ളടക്കം മലയാളമടക്കമുള്ള 22 പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതം. പ്രഭാഷണങ്ങളുടെ തത്സമയ പരിഭാഷ. എം.പിമാർക്ക് രഹസ്യ ഫയലുകൾ കണ്ടെത്താനും മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാനും പത്രങ്ങൾ വായിക്കാനും മൊബൈൽ ആപ്ലിക്കേഷൻ. പാർലമെന്റിന്റെ അകത്തളങ്ങളിൽ വേദങ്ങൾ, യോഗ, ഉപനിഷത്തുകൾ, സൂഫി സംസ്‌കാരം തുടങ്ങിയവയുടെ പ്രതീകങ്ങളാൽ സമ്പന്നമാക്കും.

സവിശേഷതകൾ

ലോക്‌സഭാ തീം ദേശീയ പക്ഷിയായ മയിൽ

രാജ്യസഭ തീം ദേശീയ പുഷ്പമായ താമര

സെൻട്രൽ ലൗഞ്ചിന്റെ തീം ദേശീയ വൃക്ഷമായ ആൽമരം

മച്ചിൽ ഫ്രെസ്കോ പെയിന്റിംഗുകൾ

അകത്തെ ചുവരുകളിൽ ശ്ലോകങ്ങൾ ആലേഖനം ചെയ്യും.

നിലവിലെ മന്ദിരത്തിനു മുന്നിൽ തൃകോണാകൃതിയിൽ.

 ആറു കവാടങ്ങൾ

 നാലു നിലകൾ. ഭൂമിക്കടിയിൽ ഒന്ന്. ഭൂനിരപ്പിൽ ഒന്ന്. മുകളിൽ രണ്ട്

 വിസ്‌തൃതി: 64,500 ചതുരശ്ര മീറ്റർ

 ചെലവ്: 971 കോടി

 രൂപകൽപന: എച്ച്.സി.പി ഡിസൈൻ ആൻഡ് മാനേജ്മെന്റ്, അഹമ്മദാബാദ്

 നിർമ്മാണ കരാർ: ടാറ്റാ പ്രൊജക്‌ട്

 ലോക്‌സഭാ ചേംബർ: 3015 ചതുരശ്ര മീറ്റർ 888 എംപിമാർക്ക് ഇരിപ്പിടം (ഒരു സീറ്റിൽ രണ്ടുപേർ).

സംയുക്ത സമ്മേളനത്തിൽ 1224 പേർക്ക് ഇരിക്കാം (ഒരു സീറ്റിൽ മൂന്നുപേർ)

 രാജ്യസഭാ ചേംബർ: 3220 ച. മീറ്റർ 384 എം.പിമാർക്ക് ഇരിപ്പിടം

 സീറ്റുകളിൽ ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റൽ ഭാഷാ പരിഭാഷാ സംവിധാനം, ഇലക്ട്രോണിക് പാനൽ

120 ഓഫീസുകൾ: പ്രധാനമന്ത്രിയുടെ ഓഫീസ്, പാർലമെന്ററികാര്യ വകുപ്പ്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, രാജ്യസഭാ സെക്രട്ടേറിയറ്റ്, എം.പിമാരുടെ മുറികൾ, കോൺഫറൻസ് മുറികൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കാബിനുകൾ

 ആധുനിക ദൃശ്യ, ശ്രവ്യ, ആശയവിനിമയ ഡാറ്റാ നെറ്റ്‌വർക്ക്

രാഷ്‌ട്രപതിക്കും ലോക്‌സഭാ സ്‌പീക്കർക്കും രാജ്യസഭാ ചെയർമാനും എംപിമാർക്കും പ്രത്യേക കവാടങ്ങൾ. പൊതുജനങ്ങൾക്ക് രണ്ടു കവാടങ്ങൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIAMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.