SignIn
Kerala Kaumudi Online
Friday, 19 April 2024 4.33 PM IST

മോക്ക് ഡ്രില്ലുമായി ജില്ലാ ഭരണകൂടം പെയിന്റ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായാൽ...

mocdrill
പെട്രോൾ കെമിക്കൽ അപകടങ്ങൾ നേരിടാൻ വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള സ്വരാജ് പെയിന്റ്‌സ് ഫാക്ടറിയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന മോക്ക്ഡ്രിൽ

കോഴിക്കോട്: പെട്രോൾ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തമോ അപകടങ്ങളോ ഉണ്ടായാൽ എങ്ങനെയായിരിക്കണം ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തുക..! അതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു ഇന്നലെ വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള സ്വരാജ് പെയിന്റ്‌സ് ഫാക്ടറിയിൽ നടന്ന മോക്ക്ഡ്രിൽ. രക്ഷാപ്രവർത്തനങ്ങൾ, ദുരന്ത ലഘൂകരണം, മുൻകരുതലുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി എൻ.ഡി.ആർ.എഫിന്റെയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സിന്റെയും സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് മോക് ഡ്രിൽ നടത്തിയത്.
പെയിന്റ് ഫാക്ടറിയിലെ പാനൽ ബോർഡിൽ ഇലക്ട്രിക് ഷോർട് സർക്യൂട്ട് ഉണ്ടാവുകയും ഫാക്ടറിയിൽ തീ ആളിപ്പടരുകയും ചെയ്യുന്നു. തുടർന്ന് ഉണ്ടാവുന്ന അടിയന്തിരഘട്ടത്തെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ അപകടരഹിതമായി എങ്ങനെ നിയന്ത്രണ വിധേയമാക്കും എന്നതായിരുന്നു മോക്ക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത്. അപകടത്തെ തുടർന്ന് ജില്ലാ ഭരണകൂടത്തിന് വിവരം കൈമാറുകയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈസിസ് ഗ്രൂപ്പ്
സ്ഥലത്തെത്തുകയും ചെയ്തു. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രദേശത്തേക്കുള്ള വാഹന ഗതാഗതവും ജനസഞ്ചാരവും നിർത്തിവെപ്പിച്ചു. കെ.എസ്.ഇ.ബി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ സ്ഥലത്തെത്തി തീയണച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിർദേശത്തെ തുടർന്ന് മെഡിക്കൽ സംഘം സ്ഥലത്തെത്തുകയും പരിക്കേറ്റവരെ തത്സമയം പ്രാഥമിക ചികിത്സ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് നേതൃത്വം നൽകി.

റവന്യൂ, പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി, എൻ.ഡി.ആർ.എഫ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, ആർ.ടി.ഒ തുടങ്ങിയ വകുപ്പുകൾ മോക്ക്ഡ്രിലിന്റെ ഭാഗമായി. മോക്ക് ഡ്രില്ലിന്റെ കാര്യക്ഷമത നിരീക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നാല് നീരിക്ഷകരെയും സ്ഥലത്ത് നിയോഗിച്ചിരുന്നു.

മോക്ക് ഡ്രില്ലിനെ തുടർന്ന് ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടർ മുനീർ എൻ.ജെ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് കോഴിക്കോട് നോർത്ത് ഡിവിഷൻ ഇൻസ്‌പെക്ടർ സാജു മാത്യു, കോഴിക്കോട് താലൂക്ക് തഹസിൽദാർ ശ്രീകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.