വടകര:കവിയും ഗാനരചയിതാവുമായ എസ്.വി ഉസ്മാന്റെ മൂന്നാമത് കവിതാ സമാഹാരം 'വിത' പ്രകാശനം വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. കവി പി രാമനാണ് പ്രകാശനം നിർവഹിച്ചത്. മലയാള കവിതയിലെ സവർണ ചട്ടക്കൂടിനെ ഇളക്കിമാറ്റിയ കവിയായിരുന്നു എസ്.വി ഉസ്മാനെന്ന് പി രാമൻ പറഞ്ഞു. ഒരു ജനതയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള ആധികൾ എസ്.വിയുടെ കവിതകളിൽ കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കവി വീരാൻകുട്ടി പുസ്തകം ഏറ്റുവാങ്ങി. ഇ.പി രാജഗോപാലൻ പുസ്തകം പരിചയം നടത്തി. ഫൈസല്‍ എളേറ്റിൽ, കെ.ടി സൂപ്പി, രാജേന്ദ്രൻ എടത്തുംകര, വി.ടി മുരളി, സോമൻ കടലൂർ, വി കെ സുരേഷ്, കെ അബൂബക്കർ, എസ് വി മെഹ്റലി, എന്നിവർ പ്രസംഗിച്ചു. എം.സി വടകര അദ്ധ്യക്ഷത വഹിച്ചു. ശരീഫ് നരിപ്പറ്റ സ്വാഗതവും സൂപ്പി തിരുവള്ളൂർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |