SignIn
Kerala Kaumudi Online
Saturday, 20 April 2024 1.49 AM IST

കരാറിൽ ഇടഞ്ഞ് കെൽട്രോൺ, കണ്ണടച്ച് 'കരുത്തൻ' കാമറകൾ

s

നിരത്തിൽ കാമറ സ്ഥാപിച്ച വകയിൽ കെൽട്രോണിന് പണം കൊ‌ടുത്തില്ല


ആലപ്പുഴ: നിരത്തിൽ നിറയുന്ന അപകടങ്ങൾ കുറയ്ക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 41 ഒഫൻസ് ഡിറ്റക്ഷൻ കാമറകൾ ഒന്നര വർഷമായിട്ടും കണ്ണു തുറന്നിട്ടില്ല! വ്യവസായ വകുപ്പിനു കീഴിലുള്ള കെൽട്രോണിനെയാണ് കാമറകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ നാലു ലക്ഷത്തോളം വിലയുള്ള കാമറകൾ സ്ഥാപിച്ച ഇനത്തിൽ ചെലവായ ലക്ഷങ്ങൾ കരാർ പ്രകാരം കെൽട്രോണിന് ഇനിയും കൊടുക്കാനുള്ളതിനാൽ കാമറകളുടെ പ്രവർത്തനം അവതാളത്തിലാവുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിനു കീഴിൽ കഴിഞ്ഞ ആഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന കാമറകളാണ് അകാലത്തിൽ പൊലിയുന്നത്.

പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് 2008ൽ സ്ഥാപിച്ച 40 കാമറകൾക്ക് പുറമേയാണ് കൂടുതൽ കരുത്തുള്ളവ രംഗത്തിറക്കിയത്. ഇവയ്ക്ക് പകലും രാത്രിയിലും ഒരേപോലെ പ്രവർത്തിക്കാൻ ശേഷിയുണ്ട്. പ്രധാന ജംഗ്ഷനുകൾ, തിരക്കേറിയ നഗരപ്രദേശങ്ങൾ, അപകട സോണുകൾ എന്നിങ്ങനെ താലൂക്ക് അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കാമറകൾ സ്ഥാപിച്ചത്. സംസ്ഥാനത്ത് 700 ഒഫൻസ് ഡിറ്റക്ഷൻ കാമറകൾ സ്ഥാപിക്കാൻ 240 കോടിയുടെ പദ്ധതിയാണ് സർക്കാർ നിർദ്ദേശപ്രകാരം കെൽട്രോൺ ആവിഷ്കരിച്ചത്. ബി.ഒ.ടി മാതൃകയിൽ മുഴുവൻ തുകയും കെൽട്രോൺ ആണ് ചെലവഴിച്ചത്. പിഴ ഇനത്തിൽ ലഭിക്കുന്ന തുകയിൽ 80 ശതമാനം കെൽട്രോണിനും 20 ശതമാനം സർക്കാരിനും എന്നതായിരുന്നു കരാർ. കാമറകളുടെ തകരാർ പരിഹരിക്കേണ്ട ചുമതലയും കെൽട്രോണിനാണ്.

കാമറകളുടെ ഏകോപനത്തിനായി അമ്പലപ്പുഴ ജംഗ്ഷനിൽ ബി.എസ്.എൻ.എൽ ഓഫീസിന്റെ മുറി മോട്ടോർ വാഹന വകുപ്പ് വാടയ്ക്കെടുത്തിരുന്നു. ഇവിടെ ഒരു ജീവനക്കാരന് അഞ്ചു കാമറകൾ ഒരേ സമയം നിരീക്ഷിക്കാൻ കഴിയും. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും.

# അന്നത്തെ പാതിയും മിഴിയടച്ചു

2008ൽ ജില്ലയിൽ സ്ഥാപിച്ച 40 കാമറകളിൽ 20 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൃത്യമായ അറ്റകുറ്റപ്പണി ഇല്ലാത്തതാണ് നാശത്തിു കാരണമായത്. ഓരോ ആറ് മാസം കൂടുമ്പോഴും കാമറകളുടെ അറ്റകുറ്റപ്പണികൾക്കായി കെൽട്രോൺ അധികൃതർക്കുൾപ്പെടെ കത്തെഴുതി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വലയുകയാണ്. പല കേസുകൾക്കും നിർണായക തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ആശ്രയിക്കുന്നത് നിരത്തുകളിലെ നിരീക്ഷണ കാമറകളെയാണ്.

# കാമറക്കെണിയിൽ കുടുങ്ങുന്നവർ

* സീറ്റ് ബെൽറ്റ് ഇടാത്തവർ

* അമിതവേഗക്കാർ

* ഹെൽമെറ്റ് ധരിക്കാത്തവർ

* റെഡ് ലൈറ്റ് ലംഘനം

* അലക്ഷ്യമായ ഡ്രൈവിംഗ്

......................

നിലവിലുള്ള കാമറകൾ ...................... 40

മോട്ടോർ വാഹന വകുപ്പ്................. 13

പൊലീസ് .............................................27

നിലവിൽ പ്രവർത്തിക്കുന്നവ ...........20

..............................

ഒഫൻസ് ഡിറ്റക്ഷൻ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. വൈകാതെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാമറകളുടെ പത്ത് വർഷത്തെ വാർഷിക അറ്റകുറ്റപ്പണികളും ഉൾപ്പെടുത്തിയിട്ടുണ്ട്

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.