മാവേലിക്കര : ഭരണിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈവനിംഗ് ഒ.പിയിൽ വൈകിട്ട് 6 മണി വരെ ചികിത്സ ലഭ്യമാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സത്യൻ അദ്ധ്യക്ഷതയായി. വൈസ് പ്രസിഡൻ്റ് സുരേഷ്.പി മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ, ബ്ലോക്ക് മെമ്പർ ശ്യാമളദേവി, കെ.എസ്.ജയപ്രകാശ്, അമ്പിളി, ഷൈജു, തമ്പി തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സ്മിത സ്വാഗതവും ഡോ.അജീഷ് കൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |