തിരുവനന്തപുരം : കേരള ഡെന്റൽ കൗൺസിലിന്റെ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള ഡെന്റൽ കൗൺസിലിന്റെ ആജീവനാന്ത പുരസ്കാര ദാനവും മന്ത്രി നിർവഹിച്ചു. 2020 വർഷത്തെ ആജീവനാന്ത പുരസ്കാരം ഡോ. ബാബു മാത്യുവിനും, 2021 വർഷത്തെ ആജീവനാന്ത പുരസ്കാരം ഡോ.കെ.ജോർജ് വർഗീസിനും മന്ത്രി സമ്മാനിച്ചു.
കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ.സന്തോഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു.കേരള ഡെന്റൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.ആർ.അരുൺ, ഡെന്റൽ കൗൺസിൽ അംഗങ്ങളായ ഡോ.ഷിബു രാജഗോപാൽ,ഡോ.ആന്റണി തോമസ്,ഡോ.സുമോദ് മാത്യു,ഡോ.സാബു.ജെ.കുര്യൻ,ഡോ.ടെറി തോമസ് ഇടത്തൊട്ടി ഡെന്റൽ കൗൺസിൽ മുൻ പ്രസിഡന്റ് ഡോ.ഷാജി.കെ.ജോസഫ്,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.അനീറ്റ ബാലൻ,തിരുവനന്തപുരം ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ടി ബീന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |