SignIn
Kerala Kaumudi Online
Friday, 19 April 2024 2.21 PM IST

അർദ്ധവാർഷിക അവലോകന യോഗം

e

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദക്ഷിണ മേഖല സംസ്ഥാനങ്ങളുടേയും ലക്ഷദ്വീപിലേയും ജൻ ശിക്ഷൻ സൻസ്ഥാൻ ഡയറക്ടറുമാരുടെ അർദ്ധ വാർഷിക അവലോകന യോഗവും നാഷണൽ ക്രഡിറ്റ് ഫ്രെയിംവർക്ക് ബോധവത്കരണ പരിപാടിയും മിനിസ്ട്രി ഒഫ് സ്കിൽ ഡെവലപ്മെന്റ് അഡിഷണൽ ഡയറക്ടർ ഡോ. രാമകൃഷ്ണ സുര ഉദ്ഘാടനം ചെയ്‌തു. മിനിസ്ട്രി ഒഫ് സ്കിൽ ഡെവലപ്മെന്റ്, ഡയറക്ടറേറ്റ് ഒഫ് ജൻ ശിക്ഷൻ സൻസ്ഥാനുകളുടെ കൺസൾട്ടന്റ് അഭിനവ് മിശ്ര, ജൻ ശിക്ഷൻ സൻസ്ഥാനുകളുടെ കൺസൾട്ടന്റ് മഹേഷ് കൗശിക്ക് തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ജെ.എസ്.എസ് ഡയറക്ടർ കെ.ബി. സതീഷ് സ്വാഗതവും മിനിസ്ട്രി ഒഫ് സ്കിൽ ഡെവലപ്മെന്റ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ വൈഭവ് വസിഷ്ഠ നന്ദിയും പറഞ്ഞു. യോഗത്തിൽ ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, തമിഴ്നാട്, കേരള സംസ്ഥാനങ്ങളുടേയും ലക്ഷദ്വീപിലേയും ഡയറക്ടർമാർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.