തൃശൂർ: സംസ്ഥാന ക്ഷീരകർഷക സംഗമം 2023നോട് അനുബന്ധിച്ച് മന്ത്രി ജെ.ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസാന്ത്വനം ഇൻഷ്വറൻസ്, ക്ഷീരകർഷക ക്ഷേമനിധി, ക്ഷീരസംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു, കെട്ടിട അംഗീകാരം, ക്ഷീരസംഘം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ, സംഘങ്ങൾ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവ സംബന്ധിച്ച പരാതികൾ സമർപ്പിക്കാം. പരാതികൾ 'സംസ്ഥാന ക്ഷീരസംഗമം ഫയൽ അദാലത്ത്' എന്ന തലക്കെട്ടോടെ ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ജില്ലാ കാര്യാലയം, രണ്ടാം നില, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ് പി.ഒ, തൃശൂർ 680020 എന്ന വിലാസത്തിൽ 25ന് മുമ്പ് നൽകണം. പരാതികൾ dd-str.dairy@kerala.gov.in എന്ന ഇ മെയിലിലും 7306559394 എന്ന വാട്സ് ആപ് നമ്പറിലും അയക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |