SignIn
Kerala Kaumudi Online
Saturday, 20 April 2024 12.01 AM IST

വന്യജീവി ആക്രമണം, നഷ്ടപരിഹാരം കാത്ത് 8,231 അപേക്ഷകൾ

wild-animal

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തിൽ ഒരു വർഷത്തിനിടെ 144 പേർ കൊല്ലപ്പെടുകയും 8,705 പേർക്ക് കൃഷിനാശമുണ്ടാവുകയും ചെയ്തിട്ടും യഥാസമയം നഷ്ടപരിഹാരം നൽകുന്നില്ലെന്ന ആക്ഷേപം ശക്തമായി. നഷ്ടപരിഹാരത്തിനായി 2021 ജൂൺ മുതലുള്ള 8,231 അപേക്ഷകളാണ് വിവിധ വനം വകുപ്പ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.

കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം യഥാസമയം ലഭിക്കാത്തതിനാൽ അടുത്ത കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഗ്രാമീണ കർഷകർ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവരും മരണമടഞ്ഞവരുടെ ആശ്രിതരും നഷ്ടപരിഹാരത്തുക പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.

വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിൽ ഓരോ വർഷവും വർദ്ധനയുണ്ടെന്ന് വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017-18ൽ പരിക്കേറ്റവർ 956. 2021-22ൽ 1,416. അഞ്ചുവർഷത്തിനിടെ പരിക്കേറ്റത് 6,252 പേർക്ക്. 2017ൽ മരണപ്പെട്ടത് 131പേർ. 2021-22ൽ 144. കഴിഞ്ഞ ജൂൺ മുതൽ ഡിസംബർവരെ മാത്രം 122 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ചുവർഷത്തിനിടെ മരണപ്പെട്ടത് 640 പേർ.

വന്യജീവി ആക്രമണം

2021 ജൂൺ മുതൽ

(വനം വകുപ്പ് സർക്കിൾ, മരണം

കൃഷിനാശം സംഭവിച്ചവർ ക്രമത്തിൽ)

അഗസ്‌ത്യവനം ---1, 16
കോട്ടയം വൈൽഡ് ലൈഫ്-----2, 67
പാലക്കാട് വൈൽഡ് ലൈഫ് ----1, 963
സതേൺ സർക്കിൾ ---30, 1252
ഹൈറേഞ്ച് സർക്കിൾ ----17, 512
സെൻട്രൽ സർക്കിൾ ----10, 991
ഈസ്റ്റേൺ സർക്കിൾ ----43, 1156
നോർത്ത് സർക്കിൾ ----18, 3748

നഷ്ടപരിഹാരത്തുക

മരണം സംഭവിച്ചാൽ -10 ലക്ഷം രൂപ
സ്ഥിരമായ അംഗഭംഗം സംഭവിച്ചാൽ -2 ലക്ഷം
കൃഷി,വളർത്തുമൃഗം, വീട് നഷ്ടത്തിന് - 1 ലക്ഷം വരെ
പരിക്കേൽക്കുന്നവർക്ക് ആശുപത്രിച്ചെലവ് - 1 ലക്ഷംവരെ
പാമ്പുകടിയേറ്റ് മരണം - 2 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.