SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.27 AM IST

കേരളകൗമുദി സ്കൂഗിൾ സെമിനാർ പരമ്പരയ്ക്ക് തുടക്കം, വരുന്നത് അറിവിന്റെ യുഗം: പ്രൊഫ.സി. രവീന്ദ്രനാഥ്

kerala

കൊച്ചി: വരാൻ പോകുന്നത് അറിവിന്റെ യുഗമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പുത്തൻകുരിശ് എം.ജി.എം സ്കൂളിൽ കേരളകൗമുദി സ്കൂഗിൾ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഐ.ടി സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ ഉപകരണവും ആയുധവും ഇൻഫർമേഷൻ അഥവാ അറിവാണ്. സാങ്കേതിക വിദ്യയുടെ കാലഘട്ടം കഴിയുകയാണ്. സാങ്കേതിക വിദ്യയിലൂടെ അറിവിന്റെ യുഗത്തിലേക്ക് എങ്ങനെ പ്രവേശിക്കാമെന്നാണ് ഇനി വിദ്യാർത്ഥികൾ അന്വേഷിക്കേണ്ടത്. അതിന് സഹായിക്കുന്നതാണ് കേരളകൗമുദി നടപ്പാക്കുന്ന ഐ.ടി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി.

മോളിക്യുലാർ വിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും സാദ്ധ്യതകളും വളരുകയാണ്. ഇതിനൊപ്പം വിദ്യാഭ്യാസവും പഠനരീതികളും മാറേണ്ട കാലമാണിത്. മോളിക്യുലാർ സാങ്കേതികവിദ്യയിലൂടെ ലോകത്തെ എല്ലാ മേഖലകളിലും വിപ്ളവകരമായ മാറ്റങ്ങളുണ്ടാകും. വലിയ ആശുപത്രികളോ ഓപ്പറേഷൻ തിയേറ്ററുകളോ ആവശ്യമില്ലാത്തകാലം വരും. തലമുടിനാരിന്റെ ആയിരത്തിലൊരംശം വലിപ്പമുള്ള 'മോളിക്യുലാർ കാർ' രോമകൂപത്തിലൂടെ ശരീരത്തി​ൽ കടത്തി​വി​ട്ട് ശസ്ത്രക്രിയ നടത്തുന്ന പഠനമാണ് ഇപ്പോൾ നടക്കുന്നത്.


സാമ്പ്രദായിക പഠനത്തിലൂടെ ലഭിക്കുന്ന വിവരംകൊണ്ട് ഇനി പുതിയ ലോകത്ത് വിജയിക്കാനാവില്ല. വിവരം അറിവായി മാറ്റാൻ കഴിയണം. ലഭ്യമായ വിവരത്തെ അ‌ടിസ്ഥാനമാക്കി അന്വേഷണം വേണ്ടിവരും. സൂര്യരശ്മിയിൽ എത്ര നിറങ്ങളുണ്ടെന്ന് ചോദിച്ചാൽ ഏഴെന്ന മറുപടി ഇപ്പോൾ പരീക്ഷയിൽ ജയിക്കാൻ മാത്രമേ ഉപകരിക്കൂ. മനുഷ്യന് കാണാൻ കഴിയുന്ന നിറങ്ങളാണ് ഏഴെണ്ണം. നി​റങ്ങൾ അതിലേറെയുണ്ട്. അറിവ് നേടുമ്പോഴേ ഇങ്ങനെ മറുപടി നൽകാനാകൂ.


മാറ്റങ്ങൾക്ക് പിന്നിൽ വലിയ ആശയങ്ങൾ അനിവാര്യമാണ്. പുതിയ സാങ്കേതിക വിദ്യയിലൂടെ മാത്രം മുന്നോട്ടുപോകാനാവില്ല. ഒപ്പം ചരിത്രവും സംസ്കാരവും മനസിലാക്കണം. ഇവ നിരാകരിക്കുന്നത് ബുദ്ധി​പരമല്ല. സാങ്കേതിക വളർച്ചയ്ക്കൊപ്പം സാംസ്കാരിക വളർച്ചയും ഉണ്ടാകണമെന്ന് രവീന്ദ്രനാഥ് പറഞ്ഞു.

'ഇൻഫർമേഷൻ ടെക്നോളജി​: വി​ദ്യാർത്ഥി​കളുടെ സാദ്ധ്യതകൾ' എന്ന വി​ഷയത്തി​ൽ ടാൽറോപ് കമ്മ്യൂണി​റ്റി​ ഡി​പ്പാർട്ട്മെന്റ് ഹെഡും വൈക്കി​പ്പ് ഫൗണ്ടറും സി​.ഇ.ഒയുമായ ഇജാസ് മുഹമ്മദ് ക്ളാസ് നയി​ച്ചു. സ്കൂൾ മാനേജർ സജി​ കെ. ഏലി​യാസ് അദ്ധ്യക്ഷത വഹിച്ചു. പി​.വി​. ശ്രീനി​ജി​ൻ എം.എൽ.എ മുഖ്യാതി​ഥി​യായി​. കേരളകൗമുദി​ കൊച്ചി​ യൂണി​റ്റ് ചീഫ് പ്രഭു വാര്യർ പദ്ധതി​ വി​ശദീകരിച്ചു. വടവുകോട് - പുത്തൻകുരി​ശ് പഞ്ചായത്ത് പ്രസി​ഡന്റ് സോണി​യ മുരുകേശൻ, വൈസ് പ്രസി​ഡന്റ് കെ.കെ. അശോക്‌കുമാർ, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പഞ്ചായത്ത് അംഗം വി​.എസ്. ബാബു എന്നി​വർ സംസാരി​ച്ചു. ഹെഡ്മാസ്റ്റർ എം. അജി​ നാരായണൻ സ്വാഗതവും പി​.ടി​.എ പ്രസി​ഡന്റ് പി.​കെ. വേലായുധൻ നന്ദി​യും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.