ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്രർ സിറ്റി 4-2ന് ടോട്ടൻഹാം ഹോട്ട്സ്പറിനെ കീഴടക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ട് ഗോളിന് പിന്നിലായിരുന്ന സിറ്റി രണ്ടാം പകുതിയിൽ നാല് ഗോൾ തിരിച്ചടിച്ച് ടോട്ടൻഹാമിൽ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു.
റിയാദ് മെഹ്രസ് ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ജൂലിയൻ അൽവാരസ്, ഏർലിംഗ് ഹാളണ്ട് എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു. കുളുസേവ്സ്കിയും എമേഴ്സണുമാണ് ടോട്ടൻഹാമിനായി ലക്ഷ്യം കണ്ടത്. 42 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 33 പോയിന്റുള്ള ടോട്ടനം അഞ്ചാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |