മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ അട്ടിമറി തുടരുന്നു. ഇന്നലെ പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം ഡാനിൽ മെദ്വദേവിനെ അമേരിക്കൻ യുവതാരം സെബാസ്റ്റ്യൻ കോർഡ അട്ടിമറിച്ചു. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയൻ ഓപ്പണിൽ റണ്ണറപ്പായ മെദ്വദേവ് ഇത്തവണ മൂന്നാം റൗണ്ടിൽ കോർഡയോട് 7-6,6-3,7-6നാണ് തോറ്റത്. അതേസമയം കഴിഞ്ഞ ദിവസം രണ്ടാം റൗണ്ട് പോരാട്ടത്തിൽ ബ്രിട്ടന്റെ ആൻഡി മുറെ ഓസ്ട്രേലിയൻ താരം തനാസി കോക്കിനാക്കിസിനെതിരെ ആദ്യ രണ്ട് സെറ്റ് നഷ്ടമാക്കിയ ശേഷം അടുത്തമൂന്ന് സെറ്റും പിടിച്ചെടുത്ത് ഗംഭീര വിജയം നേടി. അഞ്ചേ മുക്കാൽ മണിക്കൂർ നീണ്ട മത്സരത്തിൽ 4-6,6-7,7-6,6-3,7-5നാണ് മുറെയുടെ ജയം.
വനിതാ സിംഗിൾസിൽ ടോപ് സീഡ് ഇഗാ സ്വെയിറ്റെക്കും കോക്കോ ഗൗഫും നാലാം റൗണ്ടിൽ കടന്നു.
കേരളത്തിന് സമനില
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളവും കർണാടകയും തമ്മിൽ സമനിലയിൽ പിരിഞ്ഞു. സ്കോർ: 342/10,96/4. കർണാടക 485/9 ഡിക്ലയേർഡ്. കേരളം കർണാടകയ്ക് ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയതിനാൽ കർണാടകയ്ക്ക് മൂന്ന് പോയിന്റ് ലഭിച്ചു. കേരളത്തിന് ഒരുപോയിന്റും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ കർണാടക ക്വാർട്ടർ ഉറപ്പിച്ചു. കേരളം നാലാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |