SignIn
Kerala Kaumudi Online
Tuesday, 19 March 2024 4.04 PM IST

'പഠാൻ' റിലീസ് ചെയ്താൽ തീയേറ്റർ കത്തിക്കും; ഉടമകളെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ

pathaan

സൂറത്ത്: ഗാനരംഗത്തിൽ ദീപിക അണിഞ്ഞ ബിക്കിനിയുടെ നിറത്തിന്റെ പേരിൽ റിലീസിന് മുമ്പ് തന്നെ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് പഠാൻ. ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം പ്രദർശിപ്പിച്ചാൽ തീയേറ്റർ കത്തിക്കുമെന്ന് ഉടമകളെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിലായിരിക്കുകയാണ്. അഹമ്മദാബാദ് സൈബർ ക്രൈം പൊലീസാണ് 33കാരനായ സണ്ണി ഷായെ അറസ്റ്റ് ചെയ്തത്.

ഇയാൾ തീയേറ്റർ ഉടമകളെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഏതെങ്കിലും തീയറ്റർ ഉടമ പഠാൻ പ്രദർശിപ്പിക്കാൻ തീരുമാനിച്ചാൽ അവരുടെ തീയേറ്ററുകൾ അഗ്നിക്കിരയാക്കുമെന്നായിരുന്നു ഭീഷണി. ഗുജറാത്തിലെ പല പത്രങ്ങളിലും ഇതേക്കുറിച്ചുള്ള വാർത്തകളും വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും അഹമ്മദാബാദ് സൈബർ പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഷാ വലതുപക്ഷ ഹിന്ദു സംഘടനയായ കർണി സേനയുടെ അംഗമായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

ദീപിക പദുക്കോണും ജോൺ എബ്രഹാമും പഠാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പഠാൻ എന്ന സീക്രട്ട് ഏജന്റായിട്ടാണ് ഷാരൂഖ് എത്തുന്നത്. ജോൺ എബ്രഹാമാണ് വില്ലൻ. ഡിംപിൾ കപാഡിയ, അശുതോഷ് റാണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAN ARRESTED, FOR THREATENING THEATRE OWNERS, OVER RELEASE OF PATHAAN, PATHAAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.