പാട്ന: ഭാര്യ വീട്ടിൽ നിന്ന് വരാൻ താമസിച്ചതിൽ പ്രതിഷേധിച്ച് യുവാവ് തന്റെ ജനനേന്ദ്രിയം മുറിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിഹാർ സ്വദേശിയായ കൃഷ്ണ ബാസുകി എന്ന 25കാരനാണ് 'വല്ലാത്തൊരു പ്രതിഷേധം' കാണിച്ചത്. ഭാര്യ അനിതയോടുള്ള ദേഷ്യം തീർക്കാനാണ് ഇയാൾ സ്വയം പണികൊടുത്തത്.
ദമ്പതികൾക്ക് നാലു മക്കളാണുള്ളത്. പഞ്ചാബിലെ മന്ദിയിലാണ് കൃഷ്ണ ജോലി ചെയ്യുന്നത്. രജിനി നയൻ നഗറിലുള്ള കുടുംബത്തെ കാണാൻ രണ്ടു മാസങ്ങൾക്ക് മുമ്പ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കൃഷ്ണ എത്തിയിരുന്നു. തുടർന്ന് അനിത തന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാൽ മടങ്ങിവരാൻ താമസിച്ചതിനെ തുടന്നാണ് കൃഷ്ണ ലിംഗച്ഛേദം നടത്തിയത്.
രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ ബന്ധുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാൾക്ക് മാനസികമായി പ്രശ്നമുള്ളതായാണ് പൊലീസിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |