SignIn
Kerala Kaumudi Online
Friday, 29 March 2024 1.38 PM IST

കെ.ചന്ദ്രശേഖരൻ സ്മാരക വായനശാലയിൽ പുസ്തക കൂട്

pusthakam

തൃക്കരിപ്പൂർ: വായന ജനകീയവത്ക്കരിക്കുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂർ കെ ചന്ദ്രശേഖരൻ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ ' പുസ്തകക്കൂട്' പദ്ധതി താലൂക്ക് ലൈബ്രറി കൗൺസിൽ ജോ സെക്രട്ടറി പി.വി.ദിനേശൻ ഉദ്ഘാടനം ചെയ്തു.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022-2023 വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 250 ഗ്രന്ഥശാലകളിലാണ് പുസ്തകക്കൂടുകൾ ഒരുക്കുന്നത്. ഗ്രന്ഥശാലയിലോ സമീപത്തെ പൊതു ഇടങ്ങളിലോ കൂടുകൾ സ്ഥാപിച്ച് അതിൽ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഏതുനേരത്തും ആർക്കും എടുത്തു വായിക്കാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നതാണ് പദ്ധതി. മൂന്നുനാൾ കൂടുമ്പോൾ മറ്റൊരു സെറ്റ് പുസ്തകങ്ങൾ മാറ്റിവെക്കും. ഉദ്ഘാടനചടങ്ങിൽ വായനശാല പ്രസിഡന്റ് വി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം. മനു മുഖ്യാതിഥി ആയിരുന്നു. പി.ശ്രീധരൻ, എ. മുകുന്ദൻ , ഇ.വി.ഗണേശൻ സംസാരിച്ചു. എം. നാരായണൻ മാസ്റ്റർ സ്വാഗതവും വി.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.