SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.14 PM IST

ഓൺലൈൻ ലേല സ്ഥാപനത്തിന്റെ ഉടമ, സിനിമാതാരങ്ങളുടെ വിശ്വസ്‌തൻ നിക്ഷേപ തട്ടിപ്പുകേസിൽ അറസ്റ്റിൽ

swati-rahim

തൃശൂർ: ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തൻ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. തൃശൂർ സ്വദേശിയും ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്‌സിന്റെ ഉടമയുമായ സ്വാതി റഹിം ആണ് അറസ്റ്റിലായത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദ്ധാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്ന് നിക്ഷേപങ്ങൾ വാങ്ങി തട്ടിച്ചുവെന്നാണ് ഇയാൾക്കെതിരെ പരാതി.

പ്രതിമാസം വലിയൊരു തുക ലഭിക്കുമെന്ന് ഇയാൾ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇയാളുടെ പേരിൽ നിരവധി പരാതികളാണ് നൽകിയിരിക്കുന്നത്. പലതും മദ്ധ്യസ്ഥം പറഞ്ഞുതീർക്കാനായിരുന്നു ശ്രമിച്ചത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്നുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സേവ് ബോക്‌സിന്റെ പേര് പറഞ്ഞാണ് സ്വാതി സിനിമാതാരങ്ങളുമായി ബന്ധം ഉണ്ടാക്കിയിരുന്നത്.

നിരവധി സിനിമാ താരങ്ങളടക്കം പങ്കെടുത്ത വമ്പൻ പരിപാടിയായിട്ടായിരുന്നു സേവ് ബോക്‌സിന്റെ ലോ‌ഞ്ചിംഗ് തൃശൂരിൽ നടത്തിയത്. പരിപാടിയിൽ പങ്കെടുത്ത താരങ്ങൾക്ക് സമ്മാനമായി ഐ ഫോൺ നൽകിയിരുന്നു. എന്നാലിത് തട്ടിപ്പാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. പഴയ ഐ ഫോണുകൾ പുതിയ കവറുകളിലാക്കി നൽകിയാണ് സിനിമാതാരങ്ങളെ പറ്റിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, INVEST FRAUD CASE, CINEMA RELATIONS, SWATI RAHIM, ARRESTED, THRISSUR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.