കൊച്ചി: ആഡംബരത്തിന്റെ അതിരുകൾ ലംഘിക്കാനായി ബി.എം.ഡബ്ള്യുവിന്റെ 3-സീരീസ് ഗ്രാൻ ലിമോസിൻ ഇന്ത്യൻ വിപണിയിലെത്തി.
ഇന്ത്യയിൽ തന്നെ നിർമ്മിച്ച പുത്തൻ മോഡലിന് രണ്ട് പതിപ്പുകളാണുള്ളത് : 320 എൽ.ഡി എം സ്പോർട്ടും 330 എൽ.ഐ എം സ്പോർട്ടും. 59.50 ലക്ഷം രൂപയാണ് 320 എൽ.ഡി എം സ്പോർട്ടിന് എക്സ്ഷോറൂം വില. 330 എൽ.ഐക്ക് 57.90 ലക്ഷം രൂപയും.
ശ്രേണിയിലെ ഏറ്റവും വലതും വിശാലവുമായ കാർ എന്ന പെരുമയോടെയാണ് ബി.എം.ഡബ്ള്യു ഗ്രാൻ ലിമോസിൻ എത്തുന്നത്. ശ്രേണിയിലെ ഏറ്റവും കരുത്തേറിയ എൻജിൻ എന്ന മികവും ഗ്രാൻ ലിമോസിനുണ്ട്.
▶ ഇന്ത്യയിൽ നിർമ്മിച്ച 2023 ഗ്രാൻ ലിമോസിന് രണ്ട് പതിപ്പുകളാണുള്ളത്. 57.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില.
▶ മുന്നിലെ കിഡ്നി ഗ്രിൽ, മികച്ച എൽ.ഇ.ഡി ഹെഡ്ലാമ്പ്, എൽ-ഷേപ്പിലെ ഡേടൈം റണ്ണിംഗ് ലൈറ്റ്, എം ലെതർ സ്റ്റിയറിംഗ് സ്റ്റീൽ, ലെതർ അപ്ഹോൾസ്റ്റെറി, മികച്ച ഇൻഫോടെയ്ൻമെന്റ് തുടങ്ങി മാറ്റങ്ങളും ആകർഷണങ്ങളും ധാരാളമാണ്.
▶ 255 ബി.എച്ച്.പി കരുത്തുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ, 188 ബി.എച്ച്.പി കരുത്തുള്ള 2.0 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകളാണുള്ളത്. ഒപ്പം 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |