കൊച്ചി: പ്രമുഖ ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ബെന്റ്ലി എസ്.യു.വി മോഡലായ ബെന്റെയ്ഗയുടെ എക്സ്റ്റൻഡഡ് വീൽബേസ് (ഇ.ഡബ്ള്യു.ബി) പതിപ്പ് ഇന്ത്യയിലെത്തിച്ചു. അസ്യൂർ വേരിയന്റായി എത്തുന്ന ഈ അൾട്ര എസ്.യു.വി മോഡലിന്റെ ബുക്കിംഗ് ബെന്റ്ലി ഷോറൂമുകളിൽ തുടങ്ങി.
ആറ് കോടി രൂപയാണ് എക്സ്ഷോറൂം വില. റിയർവീൽ ഡ്രൈവാണ് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് ബെന്റെയ്ഗ ഇ.ഡബ്ള്യു.ബിയെ പ്രധാനമായും വ്യത്യസ്തമാക്കുന്നത്. ടേണിംഗ് റേഡിയസ് 11.8 മീറ്റർ കുറഞ്ഞിട്ടുണ്ട്.
വീൽബേസ് 180 എം.എം കൂട്ടിയിരിക്കുന്നു. സ്റ്റാൻഡേർഡിലെ 2,995 എം.എമ്മിൽ നിന്ന് 3,175 എം.എമ്മായാണ് വർദ്ധന. അകത്തളത്തിന്റെ രണ്ടാംനിരയിൽ വിശാലതയുടെ ആഡംബരസൗകര്യങ്ങൾ തീർക്കാൻ ഇതുപകരിച്ചിട്ടുമുണ്ട്.
വിലയ്ക്കൊത്ത ആഡംബരമികവുകളാൽ സമ്പന്നമാണ് ഈ മോഡൽ. 582 ബി.എച്ച്.പി കരുത്തുള്ള 4-ലിറ്റർ എൻജിന്റെ ടോപ്സ്പീഡ് 280 കിലോമീറ്ററാണ്. 0-100 കിലോമീറ്റർ വേഗം നേടാൻ വേണ്ടത് വെറും 4.6 സെക്കൻഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |