തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വിജിലൻസ് തലപ്പത്ത് വീണ്ടും പൊലീസ് സൂപ്രണ്ടിനെ നിയമിക്കാൻ നീക്കം. സർവീസിൽ നിന്നും വിരമിച്ചവരെയാണ് പരിഗണിക്കുന്നത്. നേരത്തേ രണ്ട് പൊലീസ് സൂപ്രണ്ടുമാർ ചുമതല വഹിച്ചിരുന്നു. ഇവർക്ക് ശേഷം കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ നിയോഗിക്കുകയായിരുന്നു. മാസങ്ങളായി വിജിലൻസ് തസ്തികയിൽ സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നില്ല. പകരം ചുമതല മറ്റൊരു ഡയറക്ടർക്ക് കൈമാറിയിരുന്നു.
കെ.എസ്.ആർ.ടി.സിയിലെ വിജിലൻസ് സംവിധാനം കാര്യക്ഷമമല്ലെന്ന് കണ്ടാണ് നിലവിലെ അഴിച്ചുപണി. സ്വതന്ത്ര വിജിലൻസ് സംവിധാനം സജ്ജീകരിച്ചാലേ വകുപ്പുതല അന്വേഷണം കാര്യക്ഷമമാകുകയുള്ളൂ എന്ന് സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |