SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.17 AM IST

ഹോക്കി ലോകകപ്പ് : ഇന്ത്യ പുറത്ത്

hockey

റൂർക്കേല :പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻഡെത്തിലേക്ക് എത്തിയ ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോറ്റ് ആതിഥേയരായ ഇന്ത്യ ലോകകപ്പ് ഹോക്കിയിൽ നിന്ന് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. നിശ്ചിത സമയത്ത് 3-3ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കുകളിലും 3-3ന് സമനിലപാലിച്ചതോടെ നടന്ന സഡൻ ഡെത്തിൽ 5-4നായിരുന്നു കിവീസിന്റെ ജയം. ഷൂട്ടൗട്ടിനിടെ മലയാളി ഗോൾ കീപ്പർ ശ്രീജേഷിന് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ക്വാർട്ടറിലെത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിന്റെ തുടക്കം മുതൽ അക്രമിച്ച് കളിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ആദ്യ ക്വാർട്ടറിൽ കിവികളുടെ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ലെങ്കിലും ആധിപത്യം ഉറപ്പിച്ച് കളിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.12-ാം മിനിട്ടിൽ ഇന്ത്യയ്ക്ക് അനുകൂലമായി ആദ്യത്തെ പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ന്യൂസിലാൻഡ് ഗോളി അത് സേവുചെയ്തു.

രണ്ടാം കോർണറിന്റെ തുടക്കം കിവീസിന്റെ ഒരു ശ്രമത്തോടെയായിരുന്നു. എന്നാൽ കിംഗ്സ്റ്റണിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. പക്ഷേ തൊട്ടുപിന്നാലെ ഇന്ത്യ ആദ്യ ഗോൾ നേടി. ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ആകാശ്ദീപ് സിംഗ് നൽകിയ പാസാണ് ലളിത് കുമാർ ആദ്യ ഗോളാക്കിയത്. തൊട്ടുപിന്നാലെ കിവീസിന്റെ ഒരു ഗോൾശ്രമം ഇന്ത്യൻ പ്രതിരോധം തടുക്കുകയും ചെയ്തു. 24-ാം മിനിട്ടിൽ ഇന്ത്യ രണ്ടാം ഗോളും നേടി. ഇന്ത്യയുടെ ഒരു ശ്രമം തടുത്ത കിവീസിന് പെനാൽറ്റി കോർണർ വഴങ്ങേണ്ടിവന്നു. ഈ കോർണറിൽ നിന്നാണ് സുഖ്ജീത് സിംഗ് സ്കോർ ചെയ്തത്. 28-ാം മിനിട്ടിൽ ഫിൻലേയ്,ചിൽഡ്,ലേൻ എന്നിവർ കൂട്ടായി നടത്തിയ മുന്നേറ്റത്തിൽ നിന്നാണ് കിവീസ് ഒരു ഗോൾ തിരിച്ചടിച്ചത്. 2-1 എന്ന നിലയിലെ ഇന്ത്യയുടെ ലീഡിലാണ് രണ്ടാം ക്വാർട്ടർ അവസാനിച്ചത്.

40-ാംമിനിട്ടിൽ വരുണിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി. എന്നാൽ കിവീസിന്റെ തിരിച്ചടി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 44-ാം മിനിട്ടിൽ ഇന്ത്യൻ ഗോളി ശ്രീജേഷിനെ കടന്ന് റസൽ കിവികളുടെ രണ്ടാം ഗോൾ നേടി.മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോഴും 3-2ന് ഇന്ത്യയ്ക്ക് ലീഡായിരുന്നു. നാലാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി കിവീസ് നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് പോയത്. 50-ാം മിനിട്ടിൽ ഫിൻലേയാണ് സ്കോർ ചെയ്തത്.

ഷൂട്ടൗട്ടിൽ സംഭവിച്ചത്

ഇന്ത്യയ്ക്കായി ആദ്യ കിക്കെടുത്ത ഹർമൻ പ്രീത് ഗോളാക്കുന്നു. കിവീസിന്റെ ആദ്യ കിക്ക് റസൽ ഗോളാക്കുന്നു.(1-1)

ഇന്ത്യയുടെ രണ്ടാം കിക്ക് രാജ് കുമാർ പാലും കിവീസിന്റെ രണ്ടാം കിക്ക് ഫിൻലേയും വലയിലാക്കുന്നു.(2-2)

ഇന്ത്യയുടെ മൂന്നാം കിക്ക് അഭിഷേക് മിസാക്കിയപ്പോൾ കിവീസ് സ്കോർ ചെയ്യുന്നു(2-3)

നാലാം കിക്ക് ഇന്ത്യയും കിവീസും പാഴാക്കുന്നു (2-3)

അഞ്ചാം കിക്ക് സുഖ്ജീത് ഗോളാക്കിയപ്പോൾ കിവീസിന്റെ സാമിഹിഹ മിസാക്കുന്നു.(3-3)

സഡൻ ഡെത്ത്

സഡൻഡെത്തിൽ കിവീസിന്റെ ആദ്യ കിക്ക് വുഡ്സും ഇന്ത്യയുടേത് ഹർമൻ പ്രീതും പാഴാക്കുന്നു.(3-3)

ഫിൻലേയും രാജ്കുമാറും സ്കോർ ചെയ്തതോടെ വീണ്ടും സമനില(4-4).

അടുത്ത കിക്ക് രണ്ട് ടീമുകളും പാഴാക്കുന്നു.(4-4).

അടുത്ത കിക്ക് കിവീസ് ഗോളാക്കി. ഷംഷേർ എടുത്ത ഇന്ത്യയുടെ കിക്ക് കിവീസ് തട്ടിത്തെറുപ്പിച്ചത് പിടിച്ചെടുത്ത് ഷൂട്ട് ചെയ്തിട്ടും പുറത്തേക്ക് പോയതോടെ ഇന്ത്യയും ലോകകപ്പിൽ നിന്ന് പുറത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, HOCKEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.