SignIn
Kerala Kaumudi Online
Thursday, 25 April 2024 9.14 AM IST

പ്രവാസികൾക്കടക്കം ഇനി സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ട; ഈ ആറ് സേവനങ്ങൾ വാട്ട്സാപ്പ് വഴി ലഭ്യമാകുമെന്ന് യുഎഇ

uae-whatsapp

അബുദാബി: സർക്കാർ സേവനങ്ങൾ സുഗഗമായി നടക്കുന്നതിനായി വാട്ട്സാപ്പ് സംവിധാനവുമായി യുഎഇ സർക്കാർ. നിലവില്‍ വിര്‍ച്വല്‍ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇത്തരം ആപ്പുകള്‍ വഴി ലഭ്യമാകുന്ന സേവനങ്ങള്‍ യുഎഇയിലെ ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ വാട്ട്സാപ്പ് ബിസിനസ്സ് അക്കൗണ്ടുകള്‍ വഴി ലഭ്യമാകുന്നതാണ്.

ഔദ്യോഗിക സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ ആധികാരികത ഉറപ്പിക്കുന്ന തരത്തില്‍ പച്ച ബാഡ്ജ് ദൃശ്യമാകും. ഇത്തരം ബിസിനസ് അക്കൗണ്ടുകള്‍ വഴി സുരക്ഷിതമായി രീതിയില്‍ സേവനങ്ങള്‍ ആസ്വദിക്കാവുന്നതാണ്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ വഴി പാര്‍ക്കിങ് പണമടയ്ക്കല്‍, കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യല്‍ അടക്കം നിരവധി സേവനങ്ങളാണ് ലഭ്യമായിട്ടുള്ളത്.


യുഎഇയില്‍ വാട്സ്ആപ്പില്‍ ലഭ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍

1.പബ്ലിക് പാര്‍ക്കിംഗിന് പണം അടയ്ക്കല്‍.

•വാട്ട്സാപ്പ് നമ്പര്‍: +971 58 8009090.

ദുബായിലെ റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ സേവനം ലഭിക്കുന്നതിനായി ആദ്യം +971 58 8009090 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം. ശേഷം കാറിന്റെ നമ്പര്‍ <സ്‌പേസ്< സ്ഥലം< സ്‌പേസ്> പാര്‍ക്കിംഗ് സമയം, എന്ന ഫോര്‍മാറ്റില്‍ മെസേജ് അയക്കുക. . ഓണ്‍ലൈന്‍ വഴി തന്നെ പേയ്‌മെന്റും പൂര്‍ത്തിയാക്കാവുന്നതാണ്. പാര്‍ക്കിങ് ടിക്കറ്റ് സ്ഥിരീകരിക്കുന്ന എസ്എംഎസ് ഫോണില്‍ ലഭിക്കും.

2.തൊഴില്‍ പരാതി ഫയല്‍ ചെയ്യാം
•വാട്ട്സാപ്പ് നമ്പര്‍: 6005 90000

600590000 എന്ന നമ്പര്‍ സേവ് ചെയ്യുന്നത് വഴി ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ വെരിഫൈഡ് വാട്ട്സാപ്പ് അക്കൗണ്ട് വഴി തൊഴില്‍ സംബന്ധിയായ പരാതികള്‍ അറിയിക്കാവുന്നതാണ്. തുടര്‍ന്ന് മെസേജ് വഴി ബന്ധപ്പെടുക. ഇവിടെ നിങ്ങള്‍ക്ക് യുഎഇയുടെ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട ഏത് സംശയവും അറിയിക്കാം. 24 മണിക്കൂറും ഈ സേവനം അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.

3.ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം
•വാട്ട്സാപ്പ് നമ്പര്‍: +971 42301221
ആരോഗ്യപ്രതിരോധ മന്ത്രാലയം 2022 നവംബറില്‍ പുതിയ വാട്ട്സാപ്പ് സേവനം ഇതിനായി അവതരിപ്പിച്ചിട്ടുണ്ട്. +971 42301221 എന്ന വാട്ട്സാപ്പ് നമ്പര്‍ വഴി മാതാപിതാക്കള്‍ക്ക് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ നേടാം. ഇതിനായി കുട്ടിയുടെ ജനനസമയത്തെ ബര്‍ത്ത് നോട്ടിഫിക്കേഷന്‍ നമ്പരും വേണം.

4.കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം.

•വാട്ട്സ്ആപ്പ് നമ്പര്‍: +97154 800 4444.
യുഎഇ ഗവണ്‍മെന്റിന്റെ അല്‍ അമീന്‍ വാട്ട്സാപ്പ് സേവനത്തിലൂടെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാം. : +97154 800 4444 എന്ന നമ്പര്‍ സേവ് ചെയ്ത് ടോള്‍ ഫ്രീ നമ്പറായ 800 4444ല്‍ വിളിച്ച് അല്‍ അമീനുമായി ബന്ധപ്പെടാം.

5.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം റിപ്പോര്‍ട്ട് ചെയ്യുക.
•വാട്ട്സാപ്പ് നമ്പര്‍: +971800111
ഗാര്‍ഹിക പീഡനത്തിനം അടക്കമുള്ള ചൂഷണങ്ങള്‍ക്ക് ഇരയായവര്‍ക്ക് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനെ +971800111 എന്ന നമ്പറില്‍ വാട്ട്സാപ്പിലൂടെ ബന്ധപ്പെടാം. വാട്ട്സാപ്പ് സേവനത്തിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 800111 ഹെല്‍പ്പ്‌ലൈന്‍ നമ്പരുമുണ്ട്.

6.മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.
•വാട്ട്സാപ്പ്: 971 24102200

അബുദാബിയില്‍ താമസിക്കുന്നവര്‍ക്കാണ് ഈ സേവനം. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി, ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവയില്‍ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. ഇതിനായി, സേവ് ചെയ്ത നമ്പറിലേക്ക് ഒരു സന്ദേശം അയയ്ക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, WHATSAPP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.